
കോഴിക്കോട്: ദ കേരള സ്‌റ്റോറിക്കെതിരെ പരാതിയുമായി മുസ്ലിം ലീഗ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്ന് സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ പരാതിയില്‍ മുസ്ലിം ലീഗ് ആരോപിച്ചു. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
മുസ്ലിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യഥാര്‍ത്ഥ സംഭവമായി സിനിമയില്‍ കാണിക്കുന്നു. സിനിമ ഭാവന മാത്രമാണെന്ന് എഴുതി കാണിക്കുമെന്ന് ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടു. സിനിമക്കെതിരെ മുഖ്യമന്ത്രിക്കും മുസ്ലിം ലീഗ് പരാതി നൽകിയിട്ടുണ്ട്.
Post Your Comments