കോഴിക്കോട്: പൊതുചടങ്ങുകളില്‍ ഈശ്വര പ്രാര്‍ഥന ഒഴിവാക്കണമെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ നിര്‍ദ്ദേശത്തെ പിന്തുണച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പൊതുചടങ്ങുകളില്‍ നിന്ന് മാത്രമല്ല സ്‌കൂളില്‍ നിന്നും ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിപ്രായവുമായി രംഗത്ത് വന്നത്.
Read Also: വിമാന യാത്രക്കാർക്ക് തിരിച്ചടി, സ്പോട്ട് വിമാന നിരക്കുകൾ കുത്തനെ ഉയരുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ഇത് എന്തായാലും നല്ല നിര്‍ദ്ദേശം ആണ്. സ്‌കൂളിലുകളില്‍ നിന്ന് കൂടി അത് മാറ്റിയാല്‍ വളരെ നന്ന്. എന്‍ എസ് എസ് ഗാനം പോലെ ഉള്ള എന്തെങ്കിലും പകരം കൊണ്ട് വരികയാണ്.
മനസ്സ് നന്നാവട്ടെ…….മതം ഏതെങ്കിലുമാവട്ടെ മാനവ ഹൃത്തിന്‍ ചില്ലയിലെല്ലാം മാമ്പുകള്‍ വിടരട്ടെ’.
പൊതുചടങ്ങുകളില്‍ ഈശ്വര പ്രാര്‍ഥന ഒഴിവാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞിരുന്നു. ഇതിനെ പിന്തുണച്ചാണ് ഇപ്പോള്‍ ബിന്ദു അമ്മിണി രംഗത്ത് എത്തിയിരിക്കുന്നത്.
Post Your Comments