തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന വികസനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ബോധപൂർവ്വം മറച്ചുവെക്കാനാണ് പ്രതിപക്ഷം കെൽട്രോൺ എ ഐ ക്യാമറകളുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രി പി രാജീവ്. പണം സർക്കാർ ഇടപെട്ട് തിരിച്ചു തരണം എന്നായിരുന്നു അൽഹിന്ദിന്റെ പരാതി. എന്നാൽ എസ്ആർഐടിയുമായി അൽഹിന്ദ് ഒപ്പിട്ട കരാർ പ്രകാരം 5 വർഷം കഴിഞ്ഞേ പണം നൽകാൻ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
Read Also: നുണകൾ ഫലിക്കുന്നില്ല അതുകൊണ്ട് അവർ സോണിയയെ ഇറക്കി: കോൺഗ്രസ് ഭയന്നു തുടങ്ങിയെന്ന് നരേന്ദ്രമോദി
ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൾ സെക്രട്ടറി വിശദീകരണം തേടിയിരുന്നു. ഇക്കാര്യം പരാതിക്കാരനെ അറിയിച്ചിരുന്നു. പിന്നീട് അൽഹിന്ദ് ഈ പരാതി ഉന്നയിച്ചിട്ടില്ല. അഴിമതിയെ കുറിച്ച് പരാതി കിട്ടിയിട്ടും നടപടി എടുത്തില്ല എന്നത് തെറ്റായ വാർത്തയാണ്. ഉദ്യോഗസ്ഥനെതിരെ വന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. ആരോപണങ്ങൾ എല്ലാം തന്നെ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി. കേരളത്തിന്റെ പുരോഗതിയും മാറ്റങ്ങളും കടുകുമണിയോളം ചെറുതാക്കാനും അനാവശ്യവിവാദങ്ങളാൽ പുകമറ സൃഷ്ടിക്കാനും ശ്രമിക്കുന്നത് നാടിനോടുള്ള സ്‌നേഹം കൊണ്ടാണോ എന്ന് ആരോപണങ്ങൾ ഉന്നയിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments