ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാൻ അവസരം. 10 വർഷങ്ങൾക്കു മുൻപ് അനുവദിച്ച ആധാർ കാർഡിലെ വിവരങ്ങളാണ് ഓൺലൈനായി പുതുക്കാൻ കഴിയുന്നത്. http://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം ജൂൺ 14 വരെയാണ് സൗജന്യമായി പുതുക്കാൻ സാധിക്കുക. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത ആധാർ കാർഡിലെ പുതുക്കിയ വിവരങ്ങൾ സൗജന്യമായി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാനാകും. അതേസമയം, മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കുക.
ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ വേഗത്തിൽ ലഭ്യമാകാൻ മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നിർബന്ധമായും നൽകണമെന്ന് സംസ്ഥാന ഐടി മിഷൻ അറിയിച്ചിട്ടുണ്ട്. സാധാരണയായി അക്ഷയ കേന്ദ്രങ്ങൾ വഴി ആധാറിലെ വിവരങ്ങൾ പുതുക്കുന്നതിന് 50 രൂപയാണ് ഫീസ് ഈടാക്കുന്നത്. കുട്ടികളുടെ ആധാർ പുതുക്കുന്നതിന് രണ്ട് വർഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. അഞ്ചാം വയസിലും പതിനഞ്ചാം വയസിലുമാണ് ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ ആധാർ വിവരങ്ങൾ പുതുക്കേണ്ടത്.
Also Read: കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വനിതകള്‍ക്ക് ഡ്രൈവര്‍മാരാകാം, നാനൂറോളം ഒഴിവുകള്‍: വിശദവിവരങ്ങൾ
Post Your Comments