പറവൂർ: തെക്കിനേടത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. അതിരപ്പിള്ളി പേട്ടയിൽ വീട്ടിൽ ഷാനുമോനെയാണ് (26) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 23.950 ഗ്രാമിന്റെ മാലയാണ് ഇയാൾ മോഷ്ടിച്ചത്.
കഴിഞ്ഞ 26-ന് വൈകീട്ട് 7.15ന് ആണ് സംഭവം. മാല വാങ്ങാനെന്ന വ്യാജേന കടയിലെത്തി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച മാല അങ്കമാലിയിലെ ജ്വല്ലറിയിൽ ഇയാൾ വിൽപനയും നടത്തി.
ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ മുഹമ്മദ് ബഷീർ, പ്രശാന്ത് പി. നായർ,എസ്.സി.പി.ഒമാരായ ജോസഫ്, ലിജു, സരിൻ, നിബിൻ, സിന്റോ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments