
നെടുംകുന്നം: കിണറിനു മീതേ വലവിരിയ്ക്കുന്നതിനിടയിൽ കാൽതെറ്റി കിണറ്റിൽ വീണ് മധ്യവയസ്കൻ മരിച്ചു. നെടുംകുന്നം ചേലക്കൊമ്പ് പൊയ്കയിൽ ബാബു വർഗീസ് (53) ആണ് മരിച്ചത്.
Read Also : 13കാരന് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം : യുവാവിന് മൂന്നുവർഷം തടവും പിഴയും
ഇന്നലെ ഉച്ചക്ക് 1.30-ന് ആണ് സംഭവം. നെടുംകുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കിണർ വൃത്തിയാക്കിയശേഷം പുറത്തെത്തി കിണറിന് മുകളിൽ വല വിരിക്കുന്നതിനിടെ ബാബു കാൽതെറ്റി കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ബാബുവിനെ കിണറ്റിൽ നിന്നും കരയ്ക്കെടുത്ത് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read Also : മോക്ക ചുഴലിക്കാറ്റ്, കടലില്‍ ചക്രവാത ചുഴലി: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: നാൻസി (ഉപ്പുതറ). മകൻ: നിബു. സംസ്കാരം പിന്നീട്.
Post Your Comments