
കൊട്ടിയം: ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം വരാപ്പുഴ ഭാഗത്തുനിന്നും വെളിയം പാച്ചേമുക്ക് പാറവിള പുത്തൻവീട്ടിൽ ബാബു എന്നുവിളിക്കുന്ന തൗഫീക്ക് (24) ആണ് പിടിയിലായത്. കണ്ണനല്ലൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29 -ന് ഉച്ചയ്ക്ക് 12.45-ഓടെ കണ്ണനല്ലൂരിലെ ഒരു ബാറിന്റെ പാർക്കിംഗ് ഏരിയയിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷണം പോയത്. മോഷ്ടിച്ച ബൈക്കുമായി കൊല്ലം ഭാഗത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡീസന്റ് മുക്ക് ജംഗ്ഷനിൽ നിന്നും ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
Read Also : കോവിഡ് 19 ഇനി മുതൽ മഹാമാരിയല്ല! കോവിഡിനെ ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്നും ഒഴിവാക്കി
ചാത്തന്നൂർ അസി.കമ്മീഷണർ ഗോപകുമാറിന്റെ നിർദ്ദേശാനുസരണം കണ്ണനല്ലൂർ ഇൻസ്പെക്ടർ ജയകുമാർ.വി, എസ്ഐ. അരുൺഷാ, എഎസ്ഐ ഹരി സോമൻ, എസ് സിപിഒ മാരായ മുഹമ്മദ് നജീബ്, ലാലുമോൻ, സജി കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments