ന്യൂഡല്‍ഹി: രജൗറിയില്‍ ‘ഓപ്പറേഷന്‍ തൃനേത്ര’യില്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് സൈന്യം. രണ്ട് ഭീകരരെ സൈന്യം വധിച്ചു. സൈന്യത്തിന്റെ ആക്രമണത്തില്‍ ഭീകരരില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ഒപ്പം നിരവധി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ കണ്ഠി വനത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ തൃനേത്ര രജൗറിയില്‍ പുരോഗമിക്കുകയാണ്. പുലര്‍ച്ചെ ബാരാമുള്ളയിലാണ് ഒരു ഭീകരനെ സൈന്യം വധിച്ചത്.
Read Also: കേരള സ്‌റ്റോറി സിനിമയ്ക്ക് എതിരെ വേവലാതിപ്പെടുന്നവര്‍ ഐഎസ് തീവ്രവാദികള്‍: എം.ടി രമേശ്
വെള്ളിയാഴ്ച്ച ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. തുടര്‍ന്ന് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കരസേന മേധാവിയും ജമ്മുവിലെത്തി. വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഇരുവരും അന്ത്യാജ്ഞലി അര്‍പ്പിച്ചു.
രജൗരി സെക്ടറിലെ കാണ്ടി വനമേഖലയിലുളള ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്റെ ഭാഗമായാണ് ഏറ്റുമുട്ടല്‍ നടന്നു വരുന്നത്. ഭീകരരില്‍ നിന്ന്, ഒരു എകെ 56, എകെയുടെ നാല് വെടിമരുന്നുകള്‍, 56 റൗണ്ട് എകെ, ഒരു പിസ്റ്റള്‍, മൂന്ന് ഗ്രനേഡുകള്‍, ഒരു വെടിമരുന്ന് പൗച്ച് എന്നിവയാണ് സുരക്ഷാ സേന കണ്ടെടുത്തിട്ടുള്ളത്.
Post Your Comments