ലണ്ടൻ: കിംഗ് ചാൾസിൻ്റെ കിരീടധാരണം ആഘോഷമാക്കുവാനൊരുങ്ങി ഇംഗ്ലണ്ടിലെ വിരാൾ മലയാളി കമ്മ്യൂണിറ്റി. കോറിനേഷൻ ബാങ്ക് അവധി ദിനമായ മെയ് 8ന് 3 മണിയ്ക്ക് വിരാൾ ചെയ്ഞ്ചിൽ ആണ് പരിപാടികൾ നടക്കുന്നത്. ഇതോടൊപ്പം, വിഷു – റമ്ദാൻ – ഈസ്റ്റർ ആഘോഷവും നടത്തപ്പെടുന്നു.
മലയാളി നഴ്സിംഗ് സമൂഹത്തിൽ നിന്ന് ഉന്നത പദവിയിലെത്തിയ ശ്രീമതി ലിനൂജി തോമസ് ആണ് പരിപാടിയിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കുന്നത്. വിരാൾ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെ നഴ്സിംഗ് ഡയറക്ടർ ആണ് ലിനൂജി തോമസ്.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ദക്ഷിണ കൊറിയൻ മുന്നേറ്റം, സാംസംഗിന്റെ വിൽപ്പന ഉയർന്നു
പരിപാടിയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും, നൃത്ത സന്ധ്യയും, കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുമെന്ന് വിരാൾ മലയാളി കമ്മ്യൂണിറ്റി പ്രസിഡൻറ് ജോഷി ജോസഫ്, ജോയിൻ സെക്രട്ടറി സിബി സാം തോട്ടത്തിൽ എന്നിവർ അറിയിച്ചു.
Post Your Comments