Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Independence DayPost Independence Development

ഇന്ത്യയെ കൂടാതെ ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന രാജ്യങ്ങളറിയാം

അഞ്ച് ലോക രാജ്യങ്ങള്‍ കൂടി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു

1947, ഓഗസ്റ്റ് 15 ന് ആണ് ബ്രീട്ടീഷ് കോളനി ഭരണകര്‍ത്താക്കള്‍ ഇന്ത്യയെ അടിമത്തതില്‍ നിന്ന് മോചിപ്പിച്ചത്. എന്നാല്‍, സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യ രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനുമായി. അഞ്ച് ലോക രാജ്യങ്ങള്‍ കൂടി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു.

ഈ ദേശീയ ആഘോഷ ദിനം നമ്മെ സ്വാതന്ത്ര്യ സമര സേനാനികള്‍ നടത്തിയ ത്യാഗങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ്. 200 വര്‍ഷത്തിലേറെ നീണ്ടു നിന്ന അടിമത്തത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം എന്ന സാക്ഷാത്കാരത്തിലേക്ക് എത്തിയത് ഒട്ടേറെ യാതനകളും സഹനങ്ങളും ത്യാഗങ്ങളും താണ്ടിയാണ്.

1947, ഓഗസ്റ്റ് 15 ന് ബ്രീട്ടീഷ് കോളനി ഭരണകര്‍ത്താക്കള്‍ ഇന്ത്യയെ അടിമത്തതില്‍ നിന്ന് മോചിപ്പിച്ചു. എന്നാല്‍ സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യ രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനുമായി. ഇന്ത്യയ്ക്ക് പുറമേ മറ്റ് അഞ്ച് ലോക രാജ്യങ്ങള്‍ കൂടി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നുണ്ട്. അവ ഏതൊക്കെ രാജ്യങ്ങളാണെന്ന് നോക്കാം

ലെക്റ്റന്‍സ്‌റ്റൈന്‍

മധ്യ യൂറോപ്പിലെ, ഓസ്ട്രിയയ്ക്കും സ്വിറ്റ്‌സര്‍ലന്റിനും മധ്യേ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ലെക്റ്റന്‍സ്‌റ്റൈന്‍. ജര്‍മ്മനാണ് ഈ രാജ്യത്തെ ഔദ്യോഗിക ഭാഷ. 1940 മുതലാണ് ഇവര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു തുടങ്ങിയത്. മധ്യ യൂറോപ്പിലെ അംഗീകൃത സമയമായ രാത്രി 10 മണിക്കാണ് പരമ്പരാഗത വെടിക്കെട്ട് പ്രയോഗത്തോട് കൂടിയ സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നത്.

Read Also : പാർട്ടികളുടെ വിസർജ്യം മാത്രം നാലുനേരവും ഉരുട്ടിക്കഴിക്കുന്നവർക്ക് പ്രമോദ് രാമൻ ‘നട്ടെല്ല് ഇല്ലാത്തവൻ’ ആകും: കുറിപ്പ്

ആയിരക്കണക്കിന് ലെക്റ്റന്‍‌സ്‌റ്റൈന്‍ പൗരന്മാര്‍ ഗംഭീരമായ ആഘോഷങ്ങളില്‍ പങ്കെടുക്കും. കൂടാതെ, സംസ്ഥാനത്തെ നിയമ പ്രകാരം വദൂസ് കോട്ടയ്ക്ക് മുന്‍പിലെ പുല്‍ത്തകിടിയില്‍ വച്ചുള്ള പാര്‍ലമെന്റിലെ പ്രസിഡന്റിന്റെയും, രാജകുമാരന്റെയും പ്രസംഗങ്ങളും, ലെക്റ്റന്‍സ്റ്റൈന്‍ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ മുഖമുദ്രയാണ്. കോട്ടയുടെ പൂന്തോട്ടത്തില്‍ വച്ച് നടക്കുന്ന വിരുന്നില്‍ രാജ്യത്തെ പൗരന്മാര്‍ക്കും ക്ഷണം ഉണ്ടാകും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസരത്തിൽ മാത്രമാണ് കോട്ട പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.

റിപ്പബ്ലിക്ക് ഓഫ് കോംഗോ

മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാഷ്ട്രമാണ് റിപ്പബ്ലിക്ക് ഓഫ് കോംഗോ. ഓഗസ്റ്റ് 15 ആണ് ഇവിടുത്തെയും സ്വാതന്ത്ര്യ ദിനം. 1960-ലാണ് കോംഗോയ്ക്ക് ഫ്രാന്‍സ് ഭരണകൂടത്തില്‍ നിന്നും മോചനം ലഭിച്ചത്.

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും

ജപ്പാന്റെ അധിനിവേശത്തില്‍ നിന്ന് 1945-ലാണ് കൊറിയയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. അതും കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം, 1948 ഓഗസ്റ്റ് 15നാണ് റിപ്പബ്ലിക്ക് ഓഫ് കൊറിയ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഈ ദിവസം, ഗ്വാങ്‌ബോക്ജിയോള്‍ എന്നാണ് അറിയപ്പെടുന്നത്. അതിനര്‍ത്ഥം, വെളിച്ചം പുനഃസ്ഥാപിക്കപ്പെട്ട സമയം എന്നാണ്. 1945 വരെ തുടര്‍ന്ന 35 വര്‍ഷത്തെ അടിമത്തത്തില്‍ നിന്നാണ് കൊറിയ മോചിതമായത്. കൊറിയ വിഭജിച്ച് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ആയി എങ്കിലും, ഇരു രാജ്യങ്ങളും ഓഗസ്റ്റ് പതിനഞ്ചിന് തന്നെയാണ് ഔദ്യോഗികമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.

ബഹ്‌റൈന്‍

ബഹ്‌റൈന്‍ 1971 ഓഗസ്റ്റ് 15-നാണ് ബ്രിട്ടീഷുകാരില്‍ നിന്ന് മോചനം നേടുന്നത്. 1913-ല്‍ ബ്രിട്ടീഷുകാരും ഒട്ടോമന്‍ ഭരണകൂടവും ബഹ്‌റൈന്റെ സ്വാതന്ത്ര്യ ഉടമ്പടിയില്‍ ഒപ്പ് വച്ചിരുന്നു എങ്കിലും, അത് ബ്രിട്ടീഷ് ഭരണത്തില്‍ തന്നെ തുടരുകയാണ് ഉണ്ടായത്. 1971, ബഹ്‌റൈന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ബ്രിട്ടനുമായി ഒരു സൗഹൃദ ഉടമ്പടിയില്‍ ഒപ്പു വെയ്ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button