MollywoodLatest NewsKeralaNewsEntertainment

പേഴ്സണല്‍ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഓപ്പണായി പറയാന്‍ നില്‍ക്കുന്നില്ല: വിജയ് യേശുദാസ്

ഒരിക്കല്‍ ഒരു മീറ്റിങ്ങിനായി പോകുമ്പോള്‍ ഈ പറഞ്ഞ ഗായികയും, ജ്യോത്സ്നയും എനിക്കൊപ്പം ഉണ്ടായിരുന്നു

ഗായകൻ വിജയ് യേശുദാസിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഭാര്യ ദര്‍ശനയുമായി അകന്നു കഴിയുകയാണെന്ന് വിജയ് കുറച്ചു നാള്‍ മുന്‍പ് തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, സുഹൃത്തും ഗായികയുമായ രഞ്ജിനിയുമായുള്ള ഗോസിപ്പുകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം.

READ ALSO: യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: യുവാവിനെതിരെ കേസ്, പ്രതി ഒളിവില്‍ 

വിജയ് യേശുദാസിന്റെ വാക്കുകൾ ഇങ്ങനെ,

‘എന്റെ പേഴ്സണല്‍ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഓപ്പണായി പറയാന്‍ ഞാന്‍ നില്‍ക്കുന്നില്ല. നമ്മുടെ കുടുംബത്തിനും, അല്ലേല്‍ നമ്മളെ സ്നേഹിക്കുന്നവരെയുമൊക്കെ ചിലപ്പോള്‍ വേദനിപ്പിക്കുന്നത് ആയിരിക്കാം അത്. ഇങ്ങനത്തെ കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ ഒന്നും ആക്റ്റീവ് അല്ല ഞാന്‍. ചിലരൊക്കെ അയച്ചു തരുമ്പോഴാണ് ഞാന്‍ പലതും അറിയുന്നത്.

‘ഒരിക്കല്‍ ഒരു മീറ്റിങ്ങിനായി പോകുമ്പോള്‍ ഈ പറഞ്ഞ ഗായികയും, ജ്യോത്സ്നയും എനിക്കൊപ്പം ഉണ്ടായിരുന്നു. തിരികെ വന്നപ്പോള്‍ ജ്യോത്സ്ന കൂടെ വന്നില്ല. ഞങ്ങള്‍ രണ്ടുപേരും മാത്രമായി. ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി ഒരിടത്ത് കയറി. അത് കാണുന്നവര്‍ക്ക് അത്രയും മതിയല്ലോ,’

‘പിന്നാലെ അവരുടെ പിറന്നാള്‍ വന്നപ്പോള്‍ ഞാന്‍ ആ ഗായികയയുടെ തോളില്‍ കൈ ഇട്ടു നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. പക്ഷെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അത് ഞങ്ങളെ അറിയുന്നവര്‍ക്ക് അറിയാം,’ വിജയ് യേശുദാസ് പറഞ്ഞു.

shortlink

Post Your Comments


Back to top button