KeralaLatest NewsNews

ക്ഷേത്ര ഗോപുരത്തിൽ ഡി.വൈ.എഫ്.ഐയുടെ കൊടി കെട്ടാൻ വന്നവരെ അടിച്ചോടിച്ച് ഭക്തർ

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താൻ ഡി.വൈ.എഫ്.ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ശ്രമമെന്ന് റിപ്പോർട്ട്. ക്ഷേത്രവളപ്പിൽ ഡി.വൈ.എഫ്.ഐയുടെ കൊടി തോരണങ്ങൾ കെട്ടണമെന്ന ആവശ്യവുമായി എത്തിയ പ്രവർത്തകർക്ക് കണക്കിന് കൊടുത്ത് ഭക്ത ജനങ്ങൾ. ഡി.വൈ.എഫ്.ഐയുടെ മറവിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതെന്ന് ക്ഷേത്ര ഉത്സവ കമ്മിറ്റി ആരോപിച്ചു.

ഉത്സവം അലങ്കോലപ്പെടുത്താനായിരുന്നു പ്രവർത്തകരുടെ ശ്രമമെന്നാണ് ഉയരുന്ന ആരോപണം. ദേവസ്വം ബോർഡിന്റെയും ക്ഷേത്രഭരണ സമിതിയുടെയും തീരുമാന പ്രകാരം ഉത്സവ ദിനങ്ങളിൽ ക്ഷേത്രത്തിലും പുറത്തും കാവിക്കൊടി കെട്ടുന്നത് സംബന്ധിച്ച കാര്യത്തിൽ അനുമതി ലഭിച്ചിരുന്നു. ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തിൽ ആയിരുന്നു തീരുമാനമെടുത്ത് എഴുതി ഒപ്പിട്ടത്. അതനുസരിച്ചാണ് ക്ഷേത്ര ഗോപുരങ്ങളിലും സമീപ പ്രദേശങ്ങളിലും തോരണം കെട്ടിയത്.

അമ്പലത്തിന് സമീപമുള്ള റോഡിലും മൂന്നു കിലോമീറ്റർ ദൂരെയുള്ള ആറാട്ട് കടവിലേക്കും കൊടി തോരണങ്ങൾ വേണ്ടെന്നും ധാരണയുണ്ടായിരുന്നു. ധാരണാ പ്രകാരം ക്ഷേത്രഗോപുരത്തിലും അമ്പലക്കുളത്തിന് ചുറ്റും മതിലിന് മുകളിലും സ്ഥാപിച്ചു. എന്നാൽ, ഇതിനെതിരേ ഡിവൈഎഫ്‌ഐ രംഗത്തു വരികയായിരുന്നു. ക്ഷേത്രഗോപുരത്തിൽ കാവിക്കൊടി കെട്ടിയാൽ ഡിവൈഎഫ്‌ഐയുടെ വെള്ളക്കൊടിയും കെട്ടുമെന്നായിരുന്നു ഭീഷണി. ജില്ലാ സെക്രട്ടറി ബി നിസാമിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ എന്ന് പറഞ്ഞായിരുന്നു സംഘം എത്തിയത്. എന്നാൽ, ഇവർ പോപ്പുലർ ഫ്രണ്ടിനെ സജീവ പ്രവർത്തകരാണ് എന്നാണ് ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button