Life Style

വൃക്കയിലെ കല്ലുകളും ലക്ഷണങ്ങളും

ഇന്ന് മിക്ക ആളുകളേയും അലട്ടുന്ന പ്രശ്നമാണ് മൂത്രാശയക്കല്ല്. വയറ്റില്‍ അസഹ്യമായ വേദനയും അസ്വസ്ഥതയും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കുന്ന അവസ്ഥയാണ് ഇത്. വൃക്കകള്‍ക്ക് ആവശ്യത്തിന് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകുമ്പോള്‍ സാന്ദ്രത കൂടിയ ഖരമാലിന്യങ്ങള്‍ പരലുകളായി അടിഞ്ഞുകൂടി ഒട്ടിച്ചേര്‍ന്നാണ് മൂത്രാശയക്കല്ലുകള്‍ രൂപപ്പെടുന്നത്. ഇവ മൂത്രദ്വാരത്തിലേക്ക് കടക്കുമ്പോഴാണ് അസഹ്യമായ വേദന ഉണ്ടാകുന്നത്.

തുടക്കത്തില്‍ ചികിത്സിച്ചാല്‍ മാറാവുന്നതാണ് മൂത്രാശയക്കല്ല്. മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളില്‍ 75 ശതമാനവും കാത്സ്യം കല്ലുകളാണ്. കാത്സ്യം ഫോസ്‌ഫേറ്റ്, കാത്സ്യം ഓക്‌സലേറ്റ് കല്ലുകളാണ് പ്രധാനമായും കാണപ്പെടുന്നത്. ശരീരത്ത് കാത്സ്യം അമിതമായി എത്തിച്ചേരുകയോ ശരീരത്തിന് കാത്സ്യം ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരുകയോ ചെയ്യുമ്പോഴാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

മൂത്രാശയക്കല്ലിന്റെ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്

അടിവയറ്റില്‍ വേദന

ഇരുന്നാലും കിടന്നാലും വേദന ഉണ്ടാവുക

ഛര്‍ദ്ദിക്കാനുള്ള തോന്നല്‍

മൂത്രത്തില്‍ രക്തം വരിക

ശരീരം വിയര്‍ക്കുക

പനിയും വിറയലും

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button