Latest NewsNewsBusiness

അമേരിക്കയിൽ ഇന്ത്യൻ കമ്പനികൾ നടത്തിയത് കോടികളുടെ നിക്ഷേപം, പുതിയ റിപ്പോർട്ട് ഇങ്ങനെ

163 ഇന്ത്യൻ കമ്പനികളാണ് അമേരിക്കയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്

അമേരിക്കയിൽ കോടികളുടെ നിക്ഷേപം നടത്തിയിരിക്കുകയാണ് ഇന്ത്യൻ കമ്പനികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 163 ഇന്ത്യൻ കമ്പനികളാണ് അമേരിക്കയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെ, അമേരിക്കൻ മണ്ണിൽ ഇന്ത്യൻ കമ്പനികൾ നടത്തിയ നിക്ഷേപം 3.2 ലക്ഷം കോടിയിലധികമായി ഉയർന്നിരിക്കുകയാണ്. ഇതിലൂടെ ഏകദേശം 4,25,000 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത്ത് സിംഗ് സന്ധു, ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയുടെ സാന്നിധ്യത്തിൽ നടത്തിയ സർവ്വേ റിപ്പോർട്ടിലാണ് നിക്ഷേപ വിവരങ്ങളെ കുറിച്ചുള്ള കണക്കുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റിയായി ഇന്ത്യൻ കമ്പനികൾ ഏകദേശം 185 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചിട്ടുണ്ട്. ടെക്സാസ്, ന്യൂയോർക്ക്, ഫ്ലോറിഡ, കാലിഫോർണിയ, ന്യൂജേഴ്സി, വാഷിംഗ്ടൺ, ജോർജിയ, ഒഹായോ, മൊണ്ടാന, ഇല്ലിനോയിസ് തുടങ്ങിയ യുഎസിലെ 10 സംസ്ഥാനങ്ങളാണ് ഇന്ത്യൻ കമ്പനികൾ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ കൂടുതലായും പ്രയോജനപ്പെടുത്തുന്നത്.

Also Read: ലോഡജില്‍ മുറിയെടുത്തത് കള്ളപ്പേരില്‍, മുഴുവന്‍ സമയവും മദ്യപാനം: പോലീസ് തിരയുമ്പോള്‍ അരുണ്‍ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button