തിരുവനന്തപുരം: യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി യുഎഇ യാത്ര ഉപേക്ഷിച്ചത്. അബുദാബി നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം യുഎഇ സന്ദർശനം നടത്താനിരുന്നത്. മെയ് എട്ട് മുതൽ പത്ത് വരെയാണ് നിക്ഷേപ സംഗമം നടക്കുന്നത്.
മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്രം അനുമതി നൽകാതിരുന്നത്. മന്ത്രി മുഹമ്മദ് റിയാസിനും അബുദാബി നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു.
Leave a Comment