ആഗോള ഓഹരി വിപണി ചാഞ്ചാടിയതോടെ, നഷ്ടത്തിൽ അവസാനിപ്പിച്ച് ആഭ്യന്തര വ്യാപാരം. തുടർച്ചയായ എട്ട് ദിവസത്തെ നേട്ടത്തിനു ശേഷമാണ് വ്യാപാരം ഇന്ന് നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 161.41 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,193.30- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 57.80 പോയിന്റ് ഇടിഞ്ഞ് 18,089.85- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, അൾട്രാടെക് സിമന്റ്, ഐടിസി തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ടിസിഎസ് തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. കൂടാതെ, അദാനി ഗ്രൂപ്പിന്റെ ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവിന്റെ പുതിയ പണനയം ഇന്ത്യൻ സമയം രാത്രിയോടെയാണ് പുറത്തുവിടുക.
Also Read: എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്നു എന്നതാണ് കേരളത്തിന്റെ സ്റ്റോറി : സീതാറാം യെച്ചൂരി
Post Your Comments