ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനം വരാനിരിക്കെയാണ് വ്യാപാരം നഷ്ടത്തോടെ തുടങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 301 പോയിന്റാണ് താഴ്ന്നത്. ഇതോടെ, സെൻസെക്സ് 61,053- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 87 പോയിന്റ് നഷ്ടത്തിൽ 18,060- ലാണ് വ്യാപാരം തുടങ്ങിയത്.
എൻടിപിസി, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, നെസ്‌ലെ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയവയുടെ ഓഹരികൾ വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ നേട്ടത്തിലാണ്. അതേസമയം, ഹിൻഡാൽകോ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടിസിഎസ്, ഇൻഫോസിസ്, ഒഎൻജിസി, ടെക് മഹീന്ദ്ര, റിലയൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
Also Read: വന്ദേ ഭാരത് എക്സ്പ്രസിൽ നൽകിയ പൊറോട്ടയിൽ പുഴുവെന്ന് ആരോപണം: പരാതിയുമായി യാത്രക്കാരൻ
Post Your Comments