KeralaLatest NewsNews

കടമെടുക്കാൻ നിൽക്കേണ്ട, കെണിയാണ്: ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. ഇൻസ്റ്റന്റ് ലോൺ എന്ന പേരിലാകും വാഗ്ദാനമെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ലോൺ ആപ്പുകൾ പല രീതിയിലും നിങ്ങളെ ചൂഷണം ചെയ്യും എന്നത് ഓർക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ദയവായി ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: 68 കാരന് മോഹനവാഗ്ദാനങ്ങൾ നൽകി വശീകരിച്ച് വലയിൽ വീഴ്ത്തി, പോലീസുകാർക്ക് കുരുക്കിട്ട അശ്വതി അച്ചു പിടിയിലാകുമ്പോൾ

ഇത്തരം ആപ്പുകളിൽ കൂടി ലോൺ എടുക്കുമ്പോൾ ഭീമമായ പലിശ നൽകേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങൾ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പ് ആണിത്. ആപ്പ് ഇൻസ്റ്റാൾ ആകണമെങ്കിൽ നമ്മുടെ മൊബൈൽ ഫോൺ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്‌സസ്സ് അവർക്ക് നൽകേണ്ടി വരും. അതായത് നമ്മുടെ ഫോൺ കൈകാര്യം ചെയ്യാൻ നമ്മൾ അവർക്ക് പൂർണ്ണസമ്മതം നൽകുന്നു. ഇത്തരത്തിൽ നിങ്ങളുടെ ഫോണിലെ ഡാറ്റ തട്ടിപ്പുകാർ കൈവശപ്പെടുത്താൻ സാധ്യതയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.

Read Also: ‘പി.ടി ഉഷ എടപ്പാളോട്ടത്തിന്റെ റെക്കോഡ് തകർത്തോ എന്ന് മാത്രേ അറിയേണ്ടതുള്ളൂ’: പരിഹസിച്ച് ശ്രീജ നെയ്യാറ്റിൻകര

shortlink

Related Articles

Post Your Comments

Related Articles


Back to top button