KeralaLatest NewsNews

നിത്യവും സ്തോത്രങ്ങൾ കേട്ടുണരുന്ന ശീലമുള്ള ഹിന്ദു പെൺകുട്ടിയാണ് ഞാൻ, എന്റെ അമ്മയും അമ്മൂമ്മയും മലയാളികൾ: ആദ ശർമ്മ

ന്യൂഡൽഹി: തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ദി കേരള സ്റ്റോറി’യിലെ തിരിച്ചടിയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും മനസ് തുറന്ന് നായിക ആദ ശർമ്മ. മതവികാരം വ്രണപ്പെടുത്തിയതിനും വിദ്വേഷം വളർത്തിയതിനും ചിത്രം ഏറെ വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് നടിയുടെ വിശദീകരണം. തങ്ങളുടെ സിനിമ ഒരു മതത്തെ ഉദ്ദേശിച്ചുള്ളതല്ലെന്നും, കേരളത്തിൽ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും നടി പറയുന്നു. ചൊവ്വാഴ്‌ച ജെഎൻയുവിൽ നടന്ന സിനിമാ പ്രദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.

‘ഞങ്ങളുടെ സിനിമ ഒരു മതവിരുദ്ധമല്ല, മറിച്ച് തീർച്ചയായും തീവ്രവാദ വിരുദ്ധ സംഘടനകളെക്കുറിച്ചാണ്. പെൺകുട്ടികളെ മയക്കുമരുന്ന് കൊടുത്ത് ബ്രെയിൻ വാഷ് ചെയ്ത്, ബലാത്സംഗം, മനുഷ്യക്കടത്ത്, ബലപ്രയോഗത്തിലൂടെ ഗർഭം ധരിപ്പിക്കുക, തുടർന്ന് അവർ പ്രസവിക്കുന്ന കുട്ടിയെ അവരിൽ നിന്ന് തട്ടിയെടുത്ത് ചാവേറുകളാക്കുന്നവർക്കെതിരെയാണ് തങ്ങളുടെ സിനിമ. അതിനാൽ നിങ്ങൾ ഇതിനെ രാഷ്ട്രീയ അജണ്ടയെന്ന് വിളിച്ച് ആ സത്യത്തെ വഴിതിരിച്ച് വിടരുത്.

ഞങ്ങളുടെ സിനിമ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ളതാണ്. അതിനാൽ എല്ലാ മതങ്ങളിലും വിഭാഗങ്ങളിലും ജാതിയിലും പെട്ട പെൺകുട്ടികളെ ബോധവൽക്കരിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇപ്പോഴും കുപ്രചരണം നടത്തുന്ന ചുരുക്കം ചിലർക്ക് അവർ ഒരിക്കൽ സിനിമ കാണ്ടാൽ ആ മനോഭാവം മാറുമെന്ന് ഞാൻ കരുതുന്നു. നിത്യവും സ്തോത്രങ്ങൾ കേട്ടുണരുന്ന ശീലമുള്ള ഹിന്ദു പെൺകുട്ടിയാണ് ഞാൻ. എന്റെ അമ്മയും അമ്മൂമ്മയും മലയാളികൾ ആണ്’, ആദ ശർമ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button