KeralaLatest NewsNews

മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു 

കളമശ്ശേരി: കളമശേരിയില്‍ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരു മരണം. ഓട്ടോറിക്ഷ ഡ്രൈവറായ ആലുവ മാറമ്പിള്ളി സ്വദേശി ഷമീർ (43) ആണ് മരിച്ചത്.

കളമശേരി 6പത്തടിപ്പാലത്ത് ആയിരുന്നു സംഭവം. മിനി ലോറി ഷമീർ സഞ്ചരിച്ച ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ അലക്ഷ്യമായി ആണ് വാഹനമോടിച്ചത് എന്നും അമിതവേഗത ഉണ്ടായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button