സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സ്വമേധയാ പാപ്പരാത്ത പരിഹാര നടപടികൾ ഫയൽ ചെയ്ത് രാജ്യത്തെ പ്രമുഖ ലോ കോസ്റ്റ് കാരിയറായ ഗോ ഫസ്റ്റ്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലാണ് പാപ്പരാത്ത പരിഹാര നടപടികൾ ഫയൽ ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം, മെയ് 3, 4 തീയതികളിലെ എല്ലാ സർവീസുകളും ഗോ ഫസ്റ്റ് റദ്ദ് ചെയ്തിട്ടുണ്ട്. കൂടാതെ, അടുത്ത രണ്ട് ദിവസത്തേക്ക് ഫ്ലൈറ്റ് ബുക്കിംഗ് സ്വീകരിക്കുന്നതും താൽക്കാലികമായി കമ്പനി നിർത്തിവച്ചിരിക്കുകയാണ്.
വിമാന എൻജിനുകൾ നൽകുന്ന പ്രാറ്റ് ആൻഡ് വിറ്റ്നി എന്ന സ്ഥാപനത്തിന് ഗോ ഫസ്റ്റ് കൃത്യമായി പണം നൽകിയിരുന്നില്ല. അതിനാൽ, എൻജിനുകൾ വിതരണം ചെയ്യുന്നത് പ്രാറ്റ് ആൻഡ് വിറ്റ്നി നിർത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഗോ ഫസ്റ്റിന് പകുതിയോളം സർവീസുകൾ റദ്ദ് ചെയ്യേണ്ടതായി വന്നത്. പ്രാറ്റ് ആൻഡ് വിറ്റ്നിയുമായി ഏർപ്പെട്ട കരാറിലെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. നിലവിൽ, കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
Also Read: പീരുമേട് കാട്ടാന ആക്രമണം: കൃഷി നശിപ്പിച്ചു
Post Your Comments