
ബെൽഗ്രേഡ്: സ്കൂളിന് നേരെ വെടിവെയ്പ്പ് സെർബിയയിലാണ് സ്കൂളിന് നേരെ വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പിൽ എട്ട് വിദ്യാർത്ഥികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ ആറ് കുട്ടികൾക്കും അധ്യാപികയ്ക്കും പരിക്കേൽക്കുകയും ചെയ്തു.
ബെൽഗ്രേഡിലെ സ്കൂളിലാണ് ആക്രമണം നടന്നത്. പതിനാല് വയസുകാരനാണ് വെടിവെയ്പ്പ് നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അച്ഛന്റെ തോക്കുമായാണ് കുട്ടി സ്കൂളിലെത്തിയത്. എന്നാൽ, ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Post Your Comments