ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് നൂറിൻ ഷെരീഫ്. നിലപാടുകൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയനടിയായ നൂറിൻ തന്റെ ഡ്രൈവിങ് സ്‌കിൽസിനെ കുറിച്ചും സ്ത്രീകൾ നിർബന്ധമായും ഡ്രൈവിങ് പേടിച്ചിരിക്കേണ്ട ആവശ്യകതയെ കുറിച്ചും തുറന്നു പറയുന്നു. സ്ത്രീകൾ ഡ്രൈവിങ് പഠിച്ചിരിക്കുന്നത് വളരെ പ്രധാന്യം അർഹിക്കുന്ന കാര്യമാണെന്ന് താരം പറയുന്നു.
ഒരു ബൈക്കോ കാറോ സ്‌കൂട്ടിയോ എന്താണെങ്കിലും അത് ഓടിക്കാൻ ഒരു സ്ത്രീ അറിഞ്ഞിരിക്കണമെന്നാണ് നൂറിന്റെ അഭിപ്രായം. നമ്മൾക്ക് ആരെയും ഡിപ്പെൻഡ് ചെയ്യാതെ എവിടെയും യാത്ര ചെയ്യാമല്ലോ എന്നും താരം പറയുന്നു. എന്നാൽ സ്ത്രീകൾ ആണ് വണ്ടി ഓടിക്കുന്നത് എന്ന് അറിയുമ്പോൾ ചിലരുടെ മെന്റാലിറ്റി വളരെ മോശം ആണെന്നും താരം വ്യക്താക്കുന്നു. തനിക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് നടി പറയുന്നത്.
Also Read:റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായി, അരിക്കൊമ്പനെ കണ്ടെത്താനാകാതെ വനം വകുപ്പ്
‘ഇന്നും നമ്മുടെ റോഡിൽ പെൺകുട്ടികൾ വണ്ടി ഓടിക്കുന്നു എന്ന് പറയുമ്പോൾ ആളുകൾക്ക് ഒരു പ്രത്യേക മെന്റാലിറ്റിയാണ്. അത് കാർ ആയിക്കോട്ടെ, ബൈക്ക് ആയിക്കോട്ടേ, സ്‌കൂട്ടി ആയിക്കോട്ടെ എന്ത് ആണെങ്കിലും നമ്മളെ ഓവർ ടെക്ക് ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഒരു പെണ്ണാണ് എന്നെ ഓവർ ടെക്ക് ചെയ്തത്, അവൾ ആണോ ഓടിക്കുന്നത്, എന്നാൽ അവൾ അവിടെ നിൽക്കട്ടെ, ഞാൻ പോട്ടെ എന്ന മെന്റാലിറ്റിയാണ് മിക്ക ആളുകൾക്കും. നമ്മുടെ കൈയ്യിൽ ഒരു പ്രശ്നം അല്ലെങ്കിൽ കൂടിയും അവർ പറയുന്നത് നിങ്ങൾ എന്തിനാണ് വണ്ടി ഓടിക്കാൻ ഇറങ്ങിയത് എന്നാണ്. ഇപ്പോൾ നമ്മൾ ഒരു ചെറിയ റോഡിലൂടെ രണ്ടു വണ്ടികൾ വരികയാണ് എന്ന് കരുതൂ.
ഓപ്പോസിറ്റ് സൈഡിൽ ഉള്ള വണ്ടി ഓടിക്കുന്നത് ഒരു പെണ്ണ് ആണെങ്കിൽ ആ വണ്ടിയിൽ ഇരിക്കുന്ന ആളുകൾ വരെ പറയും ഇവർക്ക് ഇത് അറിയില്ലെങ്കിൽ പിന്നെ എന്തിന് ഇറങ്ങിയതാണ് എന്ന്. അവരുടെ മനോഭാവവും പെരുമാറ്റവും ഒക്കെ എനിക്ക് ഒരുപാട് സങ്കടം ആണ് തരുന്നത്. ബൈക്ക് ഓടിക്കുമ്പോളും ഇങ്ങനെ ആയിരുന്നു. ഞാൻ വളരെ സ്ലോ ആയി ഓടിക്കുന്ന ആളാണ്. കോളേജിൽ ബൈക്കിൽ ആയിരുന്നു പോകുന്നത്. ആ സമയത്ത് ചില പയ്യന്മാർ നമ്മളെ പ്രൊവൊക്ക് ചെയ്യുന്ന രീതിയിൽ അവരുടെ വണ്ടികൾ കൊണ്ട് ഇറങ്ങും. ഞാൻ ഫുൾ സുരക്ഷ ഒക്കെ നോക്കിയാണ് വണ്ടി ഓടിക്കുന്നത്. ഇപ്പോൾ കാർ ആണെങ്കിലും ഒന്ന് ഹോൺ അടിച്ചാൽ അവിടെ തീർന്നു, കാരണം വണ്ടി ഓടിക്കുന്നത് ഒരു പെണ്ണ് ആണെന് അറിഞ്ഞാൽ പ്രശ്നം ആണ്’, നൂറിൻ പറയുന്നു.
Post Your Comments