KeralaLatest NewsNews

കെട്ടിട നികുതി കുറയ്ക്കില്ല, പ്രചരിക്കുന്നത് രാഷ്ട്രീയ ഗിമ്മിക്ക്: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: കെട്ടിട നികുതി കുറയ്ക്കില്ല, നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. അഞ്ചു ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചത്. 25 ശതമാനം വര്‍ധനവായിരുന്നു ശുപാര്‍ശ ചെയ്തിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു.

Read Also: ലഹരിവേട്ട: മൂന്ന് യുവാക്കൾ അറസ്റ്റിൽ

‘സര്‍ക്കാരിന് ഇതില്‍ നിന്ന് വരുമാനമില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് മെച്ചമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വര്‍ധന നടപ്പാക്കിയത്. അധിക നികുതി വരുമാനം വേണ്ടെന്ന ചില തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം രാഷ്ട്രീയ ഗിമ്മിക്കാണെന്നും മന്ത്രി വ്യക്തമാക്കി. നിയമപരമായി അത് നിലനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button