Latest NewsNewsTechnology

എയർടെലും ജിയോയും നൽകുന്നത് സൗജന്യ 5ജി സേവനം! അതൃപ്തി അറിയിച്ച് വോഡഫോൺ- ഐഡിയ

ജിയോസിനിമ പ്ലാറ്റ്ഫോമിൽ അന്യായ പ്ലാനുകൾ നൽകുന്നതിനെതിരെ എയർടെൽ രംഗത്തെത്തിയിരുന്നു

രാജ്യത്ത് 5ജി സേവനം സൗജന്യമായി നൽകുന്ന എയർടെലിന്റെയും ജിയോയുടെയും നടപടിയിൽ അതൃപ്തി അറിയിച്ച് വോഡഫോൺ-ഐഡിയ. ഇത് സംബന്ധിച്ച് വോഡഫോൺ- ഐഡിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. നിലവിൽ, ട്രായിയുടെ ലീഗൽ ടീം, ഫിനാൻസ് ടീം, ടെക്നിക്കൽ ടീം എന്നിവർ വിഷയത്തെക്കുറിച്ച് പഠനങ്ങൾ നടത്തുകയാണ്.

രാജ്യത്തുടനീളം എയർടെലും ജിയോയും 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇരു ടെലികോം സേവന ദാതാക്കളും സൗജന്യമായാണ് 5ജി നൽകുന്നത്. ഇത് ഇതിനെ തുടർന്നാണ് വോഡഫോൺ- ഐഡിയ രംഗത്തെത്തിയത്. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് വോഡഫോൺ- ഐഡിയ 5ജി സേവനങ്ങൾ നൽകുന്നത്. 5ജി ഘട്ടം ഘട്ടമായി വിന്യസിക്കാനാണ് വോഡഫോൺ- ഐഡിയയുടെ നീക്കം.

Also Read: ദി കേരള സ്റ്റോറി സംവിധായകൻ അന്തംകമ്മി സുദീപ്തോ സെന്നിനെ ന്യായീകരിക്കാൻ എന്ത് ബാദ്ധ്യതയാണ് സംഘികൾക്കുള്ളത്?- കുറിപ്പ്

ജിയോസിനിമ പ്ലാറ്റ്ഫോമിൽ അന്യായ പ്ലാനുകൾ നൽകുന്നതിനെതിരെ എയർടെൽ രംഗത്തെത്തിയിരുന്നു. എല്ലാ ഉപഭോക്താക്കൾക്കും സൗജന്യ ഐപിഎൽ മത്സരങ്ങൾ കാണാൻ ജിയോസിനിമ അനുവദിക്കുന്നുണ്ടെന്നാണ് എയർടെലിന്റെ വാദം. എന്നാൽ, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ എയർടെലിന്റെ പരാതിയെ പൂർണമായും തള്ളിക്കളഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button