KeralaLatest NewsIndiaEntertainment

ദി കേരള സ്റ്റോറി സംവിധായകൻ അന്തംകമ്മി സുദീപ്തോ സെന്നിനെ ന്യായീകരിക്കാൻ എന്ത് ബാദ്ധ്യതയാണ് സംഘികൾക്കുള്ളത്?- കുറിപ്പ്

ദി കേരള സ്റ്റോറി ചെയ്ത സംവിധായകൻ ഇടതുപക്ഷ സംവിധായകനാണെന്നും അയാളെ ന്യായീകരിക്കാൻ സംഘികൾക്ക് എന്ത് ബാധ്യത ആണെന്നും ചോദ്യവുമായി അരുൺ സോമനാഥൻ. കാശ്മീർ ഫയൽസ് പ്രൊപഗൻഡ ആണെന്ന് പറഞ്ഞ ഇസ്രായേലിയെ ഇന്ത്യയിലേക്ക് ആനയിച്ചത് സുദീപ്തോ സെൻ അംഗമായിരുന്ന ജൂറി ആണ് എന്നും അരുൺ ചൂണ്ടിക്കാട്ടുന്നു.

അരുണിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം:

സംഘികൾ ഈ സുദീപ്തോ സെൻ എന്ന ഇടതുപക്ഷ സംവിധായകനെ ന്യായീകരിക്കാൻ നടക്കുന്നത് എന്തിനെന്ന് എനിയ്ക്ക് മനസ്സിലാവുന്നില്ല.
അച്യുതാനന്ദൻ എന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റ് ആക്കാനുള്ള പ്ലോട്ട് ഇസ്ലാമിസ്റ്റുകൾക്കുണ്ടെന്നും പ്രലോഭിപ്പിച്ച് മതം മാറ്റുന്നെന്നും ഒക്കെ പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ് അയാൾ ഈ സിനിമയിലേക്കെത്തുന്നത്. ഉമ്മഞ്ചാണ്ടി പറഞ്ഞ ഒരു വർഷ കണക്കിനെ പത്തുവർഷം കൊണ്ട് ഗുണിച്ചെന്തോ ആണ് ഇയാൾ 32000 എന്ന കണക്കിലെത്തിയതെന്നും പറയുന്നുണ്ട്.

സംഗതി ഇങ്ങനാണെന്നിരിക്കേ അന്തം കമ്മിയായിരുന്ന സുദീപ്തോ സെന്നിനെ ന്യായീകരിക്കാൻ എന്ത് ബാദ്ധ്യതയാണ് സംഘികൾക്കുള്ളത് എന്ന് മനസ്സിലാവുന്നില്ല.‌ അയാളുടെ പ്രൊഡ്യൂസർ വിപുൽ ഷാ ആവട്ടെ, സംഘാനുഭാവമുള്ളവർ നിർമ്മിച്ച് എഴുതി സംവിധാനം ചെയ്ത മികച്ച ഒരു സംസ്കൃത സിനിമയെ നാഷണൽ അവാർഡിനു പരിഗണിക്കാതിരിക്കാൻ സംസ്കൃത കാറ്റഗറി അവാർഡ് തന്നെ കഴിഞ്ഞവർഷം വേണ്ടെന്ന് വച്ച ആളാണ്. കാശ്മീർ ഫയൽസ് പ്രൊപഗൻഡ ആണെന്ന് പറഞ്ഞ ഇസ്രായേലിയെ ഇന്ത്യയിലേക്ക് ആനയിച്ചത് സുദീപ്തോ സെൻ അംഗമായിരുന്ന ജൂറി ആണ്. ഇതാണ് വിപുൽ ഷാ- സുദീപ്തോ സെൻ ടീമിന്റെ സംഘി സേവനങ്ങൾ.

ഒരു സംഘി എന്ന നിലയിൽ ഞാൻ സിനിമ റിലീസാകുമ്പോൾ കാണും, നല്ല സിനിമ ആണെങ്കിൽ നല്ലതെന്ന് പറയും, അല്ലെങ്കിൽ ഇല്ല. പക്ഷേ ആ സിനിമ മുന്നോട്ട് വയ്ക്കുന്ന വിഷയം സത്യസന്ധം ആണെന്ന് കേരളത്തിൽ ജീവിച്ച് വാർത്തകൾ വായിക്കുന്ന സ്വഭാവമുള്ളവർക്ക് ഏവർക്കും അറിയാം. അപ്പോൾ നമ്മുടെ അനന്തര തലമുറയ്ക്ക് വേണ്ടി ഈ മതം മാറ്റ ജിഹാദ് ചർച്ചയാക്കുകയേ സംഘികൾക്ക് ചെയ്യാനുള്ളൂ..

സുദീപ്തോ സെൻ യഥാർത്ഥ സംഭവങ്ങളുടെ സിനിമാവിഷ്കാരത്തിനായി സിനിമയിൽ പല ഗിമ്മിക്കുകളും കാണിച്ചിരിക്കും. അയാൾ സത്യസന്ധമായി ഒരു വിഷയത്തെ സിനിമയുടെ സങ്കേതം ഉപയോഗിച്ച് നമ്മളിലേക്ക് മികച്ച രീതിയിൽ എത്തിക്കുന്നു എങ്കിൽ ഇടത് പക്ഷ രാഷ്ട്രീയം നോക്കാതെ ഞാൻ കയ്യടിക്കും. അല്ലാതെ അതിലെ ഫാക്ച്വൽ എററുകളെ ന്യായീകരിക്കേണ്ട ബാദ്ധ്യത എനിക്കില്ല. അതുപോലെ തന്നെയാണ് മറ്റ് സംഘികൾക്കും എന്നാണ് ഞാൻ കരുതുന്നത്.

സുദീപ്തോ സെന്നിന്റെ നിലപാടല്ല സംഘികൾക്ക്. സംഘികൾക്ക് സംഘികളുടേതായ നിലപാടുണ്ട്. സുദീപ്തോ സെൻ നാളെ ഈ സിനിമയെ തള്ളിപ്പറഞ്ഞാലോ ഈ സിനിമയിൽ സംഘിവിരുദ്ധമായുള്ളത് ഉണ്ടായാലോ ഒന്നും ജിഹാദിനോടുള്ള സംഘടനാ നിലപാട് മാറുന്നില്ലല്ലോ..
നിങ്ങളുടെ അറിവിലേക്കായ് അന്തം കമ്മി സുദീപ്തോ സെന്നിന്റെ മൂന്ന് വർഷം മുന്നെയുള്ള നിലപാടുകളുടെ സ്ക്രീൻഷോട്ട് നൽകാം. ഇന്നയാൾ രാഷ്ട്രീയം മാറിയിട്ടുണ്ടാകാം പക്ഷേ സംഘത്തിലേക്ക് ഇഴുകി ചേർന്നിട്ടുണ്ടാവില്ല. അല്ലെങ്കിൽ ഈ കണക്ക് ഇത്തരമൊരു അളവിൽ ടീസറിൽ ഉണ്ടാവുകയില്ലാരുന്നു. 32000 ഇല്ല 100 മാത്രമേ ഉള്ളൂ അതല്ല 150 മാത്രമേ ഉള്ളൂ എന്നൊക്കെ സത്യം കമ്മികളെക്കൊണ്ട് പറയിപ്പിക്കാൻ ഇതുപകരിച്ചു എന്ന കാര്യം വിസ്മരിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button