ശ്രീനഗര്‍: ഭീകര സാന്നിദ്ധ്യം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ ആറോളം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. ബുദ്ഗാം, ശ്രീനഗര്‍, അവന്തിപോര, പുല്‍വാമ, പൂഞ്ച് എന്നീ മേഖലകളിലും മദ്ധ്യ തെക്കന്‍ കശ്മീരിലെ നാല് ജില്ലകളിലുമാണ് റെയ്ഡ് നടത്തിയത്. ഭീകരസാന്നിദ്ധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
Read Also: പ്രതിദിനം 2 ജിബി ഡാറ്റ! കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ
പാകിസ്ഥാനില്‍ നിന്നുള്ള കമാന്‍ഡര്‍മാരുടെ നിര്‍ദ്ദേശം സ്വീകരിച്ചു കൊണ്ട് വ്യാജപേരുകളില്‍ ഭീകരവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഇത്തരം ഗ്രൂപ്പുകള്‍ ജമ്മുകശ്മീരില്‍ സൈബര്‍ ഇടങ്ങള്‍ ഉപയോഗിച്ച് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കൂടാതെ ഹിന്ദു, ബുദ്ധ, സിഖ് വിഭാഗങ്ങളേയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായും സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു.ശ്രീനഗര്‍, ബാരാമുള്ള, പുല്‍വാമ, അനന്ത്‌നാഗ് തുടങ്ങി ജമ്മുവിലെ ആറ് ജില്ലകളിലായി പതിനാലോളം സ്ഥലങ്ങളിലും തിരച്ചില്‍ നടത്തി.
Post Your Comments