![](/wp-content/uploads/2023/05/thillu.jpg)
ഡൽഹി: രോഹിണി കോടതി വെടിവെപ്പ് കേസിലെ മുഖ്യപ്രതി തില്ലു താജ്പുരിയ ഡൽഹി ജയിലിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ തിഹാർ ജയിലിൽ വെച്ച് എതിർ സംഘാംഗങ്ങളുടെ ആക്രമണത്തിലാണ് താജ്പുരിയ കൊല്ലപ്പെട്ടത്. തില്ലു താജ്പുരിയ എന്ന സുനിൽ മന്നിനെ ഗുണ്ടാ നേതാവ് യോഗേഷ് തുണ്ടയും അനുയായികളും ചേർന്നാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ഇരുമ്പ് വടി കൊണ്ടുള്ള മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ താജ്പുരിയയെ ഉടൻ തന്നെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിയിൽവെച്ച് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. 2021 സെപ്തംബറിലാണ് ഡൽഹി രോഹിണി കോടതിയിൽ വെടിവെപ്പ് നടന്നത്. ജിതേന്ദ്ര ഗോഗിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് തില്ലു കൊല്ലപ്പെട്ടതെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഗോഗിയുടെ സംഘത്തിൽപ്പെട്ട നാല് ഗുണ്ടാസംഘങ്ങളെ ജയിൽ നമ്പർ-9 ന്റെ ഒന്നാം നിലയിലാണ് പാർപ്പിച്ചിരുന്നത്. കൊലപാതകം നടത്തുന്നതിനായി സംഘം സെല്ലിന്റെ ഇരുമ്പ് ഗ്രിൽ മുറിച്ച് ഷീറ്റ് ഉപയോഗിച്ച് താഴത്തെ നിലയിലേക്ക് ചാടി. തുടർന്ന് അതീവ സുരക്ഷയുള്ള ജയിലിൽ കഴിഞ്ഞിരുന്ന തില്ലുവിനെ കൊലപ്പെടുത്തുകയായിരുന്നു.
തില്ലു താജ്പുരിയക്കൊപ്പം സഹ തടവുകാരൻ രോഹിത്തിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇയാൾ അപകടനില തരണം ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.
Post Your Comments