തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. കരുംകുളം സ്വദേശി ശബരിയാണ് അറസ്റ്റിലായത്. നേരത്തെ ആർഎസ്എസ് പ്രവർത്തകനായ കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.സംഭവ ദിവസം ആശ്രമത്തിൽ കണ്ട റീത്ത് തയ്യാറാക്കിയത് കൃഷ്ണകുമാർ ആണെന്നും ക്രൈം ബ്രാഞ്ച് അവകാശപ്പെട്ടിരുന്നു.
കേസിലെ ഒന്നാം പ്രതിയായ പ്രകാശിന്റെ ആത്മഹത്യ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കൃഷ്ണകുമാർ റിമാൻഡിൽ ആയിരുന്നു.2018 ഒക്ടോബർ 27നായിരുന്നു തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് ഭാഗികമായ കേടുപാടുകളും സംഭവിച്ചിരുന്നു. തീയിട്ടവർ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു.
ആക്രമണം വാർത്തയായതോടെ മുഖ്യമന്ത്രിയടക്കം നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു. സംഭവം നടന്ന് നാല് വർഷങ്ങൾക്ക് ശേഷമാണ് ആത്മഹത്യ ചെയ്ത തന്റെ സഹോദരൻ ആശ്രമം കത്തിച്ചത് ആരാണെന്ന് വെളിപ്പെടുത്തി സഹോദരൻ രംഗത്തെത്തിയത്. എന്നാൽ ഇയാൾ പിന്നീട് മൊഴി മാറ്റിയിരുന്നു. സമ്മർദ്ദം മൂലമാണ് താൻ ആർഎസ്എസിനെതിരെ മൊഴി കൊടുത്തതെന്ന് ഇയാൾ പിന്നീട് പറഞ്ഞിരുന്നു.
Post Your Comments