Latest NewsNewsLife StyleHealth & Fitness

കൈമുട്ടുകൾ മനോഹരമാക്കാൻ പാൽ

കൈമുട്ടുകളും കാല്‍മുട്ടും വരണ്ടതും ഇരുണ്ടതുമായിരിക്കുന്നത് ചിലരെ എങ്കിലും ബാധിക്കുന്നുണ്ടാകാം. പലരിലും ഇത് ആത്മവിശ്വാസക്കുറവിനും കാരണമാകാം. ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ തന്നെ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. വീട്ടിലുള്ള വസ്തുക്കള്‍ തന്നെ അതിനായി ഉപയോഗിക്കാം.

കൈമുട്ടുകൾ മനോഹരമാക്കാൻ പാല് ഉപയോഗിക്കാം. ഇളംചൂടുള്ള പാൽ മുട്ടുകളിൽ പുരട്ടി തടവിയാൽ സ്വാഭാവിക നിറം ലഭിക്കും. ഗ്ലിസറിനും പനിനീരും സമം ചേർത്ത് രാത്രി കിടക്കും മുൻപ് കൈമുട്ടുകളിൽ പുരട്ടി, രാവിലെ കഴുകിക്കളഞ്ഞാലും ഇതേ ഫലം കിട്ടും. രക്തചന്ദനം, രാമച്ചം ഇവ അരച്ചു യോജിപ്പിച്ച് കൈകളിൽ പുരട്ടുന്നതും നന്നാണ്.

Read Also : സർഫേസ് ബ്രാൻഡഡ് പിസി ആക്സസറികൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

കൈമുട്ടുകളിലെ ഇരുണ്ട നിറവും പരുപരുപ്പും മാറാൻ ബദാം പരിപ്പ് കാച്ചാത്ത പാലിൽ അരച്ചുപുരട്ടിയാൽ മതി. രണ്ടാഴ്‌ച സ്‌ഥിരമായി ചെയ്‌താൽ പ്രകടമായ വ്യത്യാസം കാണാം. വിനാഗിരിയിൽ മുക്കിയ പഞ്ഞികൊണ്ട് കൈമുട്ടുകൾ കൂടെക്കൂടെ തടവുക. കറുപ്പുനിറം മാറി കൈമുട്ടുകൾ മൃദുവാകും.

നാരങ്ങായ്‌ക്ക് ബ്ലീച്ചിങ് ഇഫക്‌ട് ഉണ്ട്. അതിനാൽ, നാരങ്ങാ മുറിച്ച് കൈമുട്ടുകളിൽ ഉരസിയാൽ കറുപ്പുനിറം അകലും. ഒരു ടേബിൾസ്‌പൂൺ ചീവയ്‌ക്കാ പൊടിയിൽ ഒരു നാരങ്ങാ പിഴിഞ്ഞൊഴിച്ച് കുഴമ്പാക്കി കൈമുട്ടുകളിൽ പുരട്ടുന്നതും ഗുണം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button