Latest NewsNewsTechnology

സർഫേസ് ബ്രാൻഡഡ് പിസി ആക്സസറികൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

സർഫേസ് ഫാമിലി ഓഫ് ആക്സസറികളിൽ പ്രീമിയം റേഞ്ചിലുള്ള കീബോർഡ്, മൗസ് എന്നിവയാണ് വികസിപ്പിച്ചെടുക്കുക

സർഫേസ് ബ്രാൻഡഡ് പിസി ആക്സസറികളുടെ നിർമ്മാണ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റ് ബ്രാൻഡിന് കീഴിലുളള മൗസ്, കീബോർഡ്, വെബ്ക്യാം എന്നിവയുടെ നിർമ്മാണം അവസാനിപ്പിച്ചിട്ടുണ്ട്. ഇതിന് പകരമായാണ് സർഫേസ് ബ്രാൻഡഡ് പിസി ആക്സസറികളുടെ നിർമ്മാണത്തിലേക്ക് ചുവടുറപ്പിച്ചരിക്കുന്നത്. സർഫേസ് ബ്രാൻഡിന് കീഴിലുള്ള വിൻഡോസ് പിസി ആക്സസറിസ് പോർട്ട്ഫോളിയോയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

നിലവിലുള്ള മൗസ്, കീബോർഡ്, വെബ്ക്യാമുകൾ എന്നിവയുടെ സ്റ്റോക്ക് തീരുന്നത് വരെ വിൽപ്പന തുടരുന്നതാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. സർഫേസ് ഫാമിലി ഓഫ് ആക്സസറികളിൽ പ്രീമിയം റേഞ്ചിലുള്ള കീബോർഡ്, മൗസ് എന്നിവയാണ് വികസിപ്പിച്ചെടുക്കുക. ബജറ്റ് ഫ്രണ്ട്‌ലി ആക്സസറികൾ നിർമ്മിക്കുമോ എന്നതിനെ കുറിച്ചുള്ള വ്യക്തത കമ്പനി വരുത്തിയിട്ടില്ല. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ മേഖലകളിലേക്ക് മൈക്രോസോഫ്റ്റ് ചുവടുറപ്പിക്കുന്നത്.

Also Read: വന്ദേ ഭാരതിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button