Latest NewsKeralaNews

‘എൽ.ഡി.എഫ് ഒരു 30, യു.ഡി.എഫ് ഒരു 30’; കട്ട ഇട്ട് 60 ലക്ഷം മുടക്കി മഅദനിയെ കൊണ്ടുവരണം – പരിഹസിച്ച് സന്ദീപ് വാര്യർ

ബെംഗളൂരു: ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് വ്യക്തമാക്കിയ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കരുതൽ തടങ്കലിലുള്ള ആൾക്ക് ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മഅദനി തന്റെ കേരള യാത്ര വേണ്ടെന്ന് വെച്ചത്. ഇതിനെയാണ് സന്ദീപ് വാര്യർ പരിഹസിക്കുന്നത്. എൽഡി.എഫിനും യു.ഡി.എഫിനുമാണ് അദ്ദേഹത്തിന്റെ കൊട്ട്. ‘മഅദനി നാട്ടിൽ വരാൻ സുരക്ഷാ ചെലവ് 60 ലക്ഷം ആണ്. എൽ.ഡി.എഫ് ഒരു 30 യു.ഡി.എഫ് ഒരു 30 കട്ട ഇട്ട് മഅദനിയെ കൊണ്ട് വരണം എന്നാണ് എന്റെ ഒരു ഇദ്‌’, എന്നാണ് സന്ദീപ് വാര്യർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

അതേസമയം, ജാമ്യത്തിൽ ഇളവു ലഭിച്ചതിനു പിന്നാലെയാണ് കേരളത്തിലേക്കു പോകാനാൻ മഅദനിക്ക് സാഹചര്യം ഒരുങ്ങിയത്. എന്നാൽ, സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പോലീസ് അറിയിച്ചു. തുടർന്ന്, സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. കർണാടക സർക്കാരിന്റെ നടപടിയിൽ ഇടെപടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. തുക വെട്ടിക്കുറയ്ക്കാനാവില്ലെന്നു കർണാടക പോലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅദനി വ്യക്തമാക്കിയത്.

മഅദനിയെ സുരക്ഷവെട്ടിക്കുറച്ച് കേരളത്തിലേക്ക് അയക്കാൻ കഴിയില്ലെന്ന കര്‍ണാടക സര്‍ക്കാറിന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ച അത്രയും സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മാത്രമേ മഅദനിയെ കേരളത്തിലേക്ക് അയക്കാൻ കഴിയുകയുള്ളു. നിരോധിത സംഘടനയായ സിമിയിലെ അംഗമാണ് മഅദനിയെന്നും, പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമായിരുന്നു കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button