Latest NewsKeralaNews

എ ഐ ക്യാമറ വിവാദം: മൂന്ന് രേഖകൾ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ ഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് രേഖകൾ കൂടി പുറത്തുവിട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്യാമറ കുംഭകോണം പുകമറയിൽ അല്ല മുഖ്യാ, മറിച്ച് അങ്ങാണ് പുകമറയിൽ ഒളിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. രണ്ട് രേഖകളിൽ ഒന്ന് ടെൻഡർ ഇവാലുവേഷൻ പ്രീ ക്വാളിഫിക്കേഷൻ ബിഡ് ആണെന്നും അതിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Read Also: 8 വർഷമായിട്ട് ബംഗളൂരുവിൽ നിന്ന് കേൾക്കാത്ത ചോദ്യം, രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് കേട്ടു!-യുവതിയുടെ വൈറൽ കുറിപ്പ്

റിപ്പോർട്ടിലെ സീരിയൽ നമ്പർ 4 ൽ 2. 2. എന്ന കോളത്തിൽ ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് 10 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമാണ് നിഷ്്കർഷിച്ചിരിക്കുന്നത്. ഇത് കമ്പനിക്ക് ഉണ്ടെന്ന് ടിക് മാർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ അക്ഷരാ എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത് 2017 ൽ ആന്നെന്ന് അവരുടെ വെബ്‌സൈറ്റിൽ പറയുന്ന രേഖ താൻ നിങ്ങൾക്ക് നൽകാം. അതായത് ആ കമ്പനി രൂപീകരിച്ചിട്ട് 6 വർഷവും 2 മാസവും മാത്രമേ ആകുന്നുള്ളൂ. അപ്പോൾ ഈ റിപ്പാർട്ടിന്റെ sancttiy എന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. എത്ര അവധാനതയോടെയാണ് ഈ പദ്ധതി നടത്തിപ്പെന്ന് അറിയാൻ ഈ ഒരൊറ്റ ഉദാഹരണം മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: 32000ത്തില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് 3ലേയ്ക്ക്, കേരള സ്റ്റോറിയെ കുറിച്ച് അരുണ്‍ കുമാറിന്റെ കുറിപ്പ് വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button