KottayamNattuvarthaLatest NewsKeralaNews

ജ്യൂ​​സ് ക​​ട വ്യാ​​പാ​​രി​​യെ​​യും സു​​ഹൃ​​ത്തി​​നെ​​യും ആ​​ക്ര​​മി​​ച്ച സംഭവം : ര​ണ്ടു​പേ​ര്‍കൂ​ടി അ​റ​സ്റ്റി​ല്‍

മു​​ട്ട​​മ്പ​​ലം ക​​ള​​ക്ട​​റേ​​റ്റ് ഭാ​​ഗ​​ത്ത് താ​​ന്നി​​ക്ക​​ല്‍ അ​​ഖി​​ല്‍ ജോ​​ര്‍​ജ് (23), മു​​ട്ട​​മ്പ​​ലം ക​​ള​​ക്ട​​റേ​​റ്റ് ഭാ​​ഗ​​ത്ത് പു​​ളി​​യാ​​മ്പ​​ള്ളി ജെ​​റി​​ന്‍ സൈ​​മ​​ണ്‍ (30) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: മ​​ണി​​പ്പു​​ഴ ജം​​ഗ്ഷ​​ന് സ​​മീ​​പം ജ്യൂ​​സ് ക​​ട ന​​ട​​ത്തു​​ന്ന വ്യാ​​പാ​​രി​​യെ​​യും സു​​ഹൃ​​ത്തി​​നെ​​യും ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ ര​​ണ്ടു​​പേ​​ർ കൂ​​ടി അ​​റ​​സ്റ്റിൽ. മു​​ട്ട​​മ്പ​​ലം ക​​ള​​ക്ട​​റേ​​റ്റ് ഭാ​​ഗ​​ത്ത് താ​​ന്നി​​ക്ക​​ല്‍ അ​​ഖി​​ല്‍ ജോ​​ര്‍​ജ് (23), മു​​ട്ട​​മ്പ​​ലം ക​​ള​​ക്ട​​റേ​​റ്റ് ഭാ​​ഗ​​ത്ത് പു​​ളി​​യാ​​മ്പ​​ള്ളി ജെ​​റി​​ന്‍ സൈ​​മ​​ണ്‍ (30) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ചി​​ങ്ങ​​വ​​നം പൊലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : രാജപുരത്ത് 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: ബസ് ഡ്രൈവർ അറസ്റ്റിൽ

മ​​ണി​​പ്പു​​ഴ ജം​​ഗ്ഷ​​ന് സ​​മീ​​പം ജ്യൂ​​സ് ക​​ട ന​​ട​​ത്തി​​യി​​രു​​ന്ന നി​​ധി​​നെ​​യും സു​​ഹൃ​​ത്താ​​യ പ്ര​​വീ​​ണി​​നെ​​യും ഇ​​വ​​രും സു​​ഹൃ​​ത്തു​​ക്ക​​ളും ചേ​​ര്‍​ന്ന് മ​​ര്‍​ദ്ദിക്കുകയായിരുന്നു. ഇ​​വ​​രു​​ടെ ക​​ട​​യ്ക്ക് സ​​മീ​​പം പ്ര​​തി​​ക​​ള്‍ മൂ​​ത്ര​​മൊ​​ഴി​​ച്ച​​ത് ചോ​​ദ്യം ചെ​​യ്ത​​തോ​​ടെയാണ് ഇ​​വ​​ര്‍ സം​​ഘം ചേ​​ര്‍​ന്ന് നി​​ധി​​നെ​​യും പ്ര​​വീ​​ണി​​നെ​​യും ചീ​​ത്ത​വി​​ളി​​ക്കു​​ക​​യും മ​​ര്‍​ദ്ദി​ക്കു​​കയും ചെയ്തത്. പ്ര​​തി​​ക​​ളാ​​യ ഡോ​​ണ്‍ ഡെ​​ന്‍​സ​​ണ്‍, ജെ​​റി​​ന്‍ ജോ​​സ​​ഫ് എ​​ന്നി​​വ​​രെ ക​​ഴി​​ഞ്ഞ​​ദി​​വ​​സം പി​​ടി​​കൂ​​ടി​​യി​​രു​​ന്നു.

തു​​ട​​ര്‍​ന്ന്, ഒ​​ളി​​വി​​ല്‍ ക​​ഴി​​ഞ്ഞി​​രു​​ന്ന പ്ര​​തി​​ക​​ള്‍​ക്ക് വേ​​ണ്ടി തെ​​ര​​ച്ചി​​ല്‍ ശ​​ക്ത​​മാ​​ക്കു​​ക​​യും ഇ​​വ​​രെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button