തിരുവനന്തപുരം: വിവാദ സിനിമ കേരളാ സ്റ്റോറിയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കേരളത്തിൽ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് ശശി തരൂർ പറഞ്ഞു. ഉള്ളടക്കം ദുരുപയോഗിക്കപ്പെടും എന്നതുകൊണ്ട് മാത്രം ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലക്കാൻ ആവില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
‘ചിത്രം നിരോധിക്കണം എന്നല്ല തന്റെ ആവശ്യം. സിനിമ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളികൾക്കുണ്ട്. ഉള്ളടക്കം ദുരുപയോഗിക്കപ്പെടും എന്നതുകൊണ്ട് മാത്രം ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലക്കാൻ ആവില്ല,’ ശശി തരൂർ വ്യക്തമാക്കി.
കേരളത്തിൽ സിനിമ നിരോധിക്കണമെന്നായിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നത്. ഈ നിലപാടിന് വിരുദ്ധമാണ് ശശി തരൂരിന്റെ നിലപാട്. ദ കേരള സ്റ്റോറി എന്ന ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വർഗീയ കലാപം ഉണ്ടാക്കാനുള്ള അജണ്ടയാണ് സിനിമയിലൂടെ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു.
Post Your Comments