കൊരട്ടി: ദമ്പതികളെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കറുകുറ്റി അപ്പോളാ ആശുപത്രിക്കു സമീപം പൊങ്ങം ചക്യേത്ത് വീട്ടിൽ ദേവസി (68), ഭാര്യ റിട്ട. അധ്യാപിക ഷെറിൻ (63) എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വീടിന്റെ ഒന്നാം നിലയിലെ അടുക്കളയിൽ ആണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
Read Also : ‘കോൺഗ്രസും ഗുസ്തി താരം ബജ്റംഗ് പുനിയയും തനിക്കെതിരെ ഗൂഢാലോചന നടത്തി’ – ശബ്ദ സന്ദേശവുമായി ബ്രിജ് ഭൂഷൺ
ഇന്നലെ ഉച്ചതിരിഞ്ഞ് 2.45-നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആദ്യം അപ്പോളോ ആശുപത്രിയിലും തുടർന്ന്, തൃശൂർ മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. ചാലക്കുടി ഫയർഫോഴ്സും കൊരട്ടി പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് സൂചന. കാരണം വ്യക്തമല്ല.
ഉന്നത പൊലീസ് ഉദ്യാഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു വരികയാണ്.
Leave a Comment