
ചിന്നക്കനാല്‍: ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാലിലെ വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപമുള്ള ഷെഡ് തകർത്തു. രാജൻ എന്ന വ്യക്തിയുടെ ഷെഡ്ഡാണ് ചക്കക്കൊമ്പൻ തകർത്തത്.
ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. സംഘത്തിൽ രണ്ട് പിടിയാനയും കുട്ടിയാനകളും ഉണ്ടായിരുന്നു.
അതേസമയം, പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ച അരിക്കൊമ്പന്‍ തുറന്നുവിട്ട സ്ഥലത്തിന് മൂന്നു കിലോമീറ്റര്‍ പരിധിയില്‍ തുടരുകയാണ്. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നെങ്കിലും എടുത്തില്ല. മരുന്നുചേര്‍ത്ത വെള്ളം വച്ച വീപ്പകളില്‍ രണ്ടെണ്ണം മറിച്ചിട്ടു.
ആറ് ആനകളുടെ കൂട്ടം സമീപത്തെത്തിയെങ്കിലും അരിക്കൊമ്പന്‍ പിന്‍മാറി. വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെ എട്ടംഗ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.
Post Your Comments