KozhikodeKeralaNattuvarthaLatest NewsNews

മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമം : കുന്നമംഗലം സ്വദേശി അറസ്റ്റിൽ

കുന്നമംഗലം സ്വദേശി ഇടവന പുറായിൽ വീട്ടിൽ വിജീഷിനെയാണ് (47) അറസ്റ്റ് ചെയ്തത്

കോഴിക്കോട്: മാഹിയിൽ നിന്നും കടത്താൻ ശ്രമിച്ച മദ്യവുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് കുന്നമംഗലം സ്വദേശി ഇടവന പുറായിൽ വീട്ടിൽ വിജീഷിനെയാണ് (47) അറസ്റ്റ് ചെയ്തത്. ഏഴര ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. വടകര എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്.

അതേസമയം, ഇന്നത്തെ രണ്ടാമത്തെ സംഭവമാണിത്. രാവിലെ 34 ലിറ്റർ മദ്യവുമായി മറ്റൊരു യുവാവിനെ എക്സൈസ് പിടികൂടിയിരുന്നു.

Read Also : സ്ത്രീധനപീഡനം: ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം ഭർത്താവിന്‍റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കൾ

മാഹിയിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 68 കുപ്പി മാഹി വിദേശ മദ്യവുമായിട്ടാണ് യുവാവ് അറസ്റ്റിലായത്. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ വാപ്പാഞ്ചേരി വീട്ടിൽ നിഖിലിനെയാണ് (30) അറസ്റ്റ് ചെയ്തത്. വടകര എക്സൈസ് സർക്കിൾ സംഘം ആണ് അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെ 1.30-ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ജോയിന്റ് എക്സൈസ് കമ്മീഷണർ ജി. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര – തലശ്ശേരി ദേശീയ പാതയിൽ ആയിരുന്നു പരിശോധന. കെ.എൽ 85 – 8845 എന്ന നമ്പരിലുള്ള സ്കൂട്ടർ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് വിദേശ മദ്യം കണ്ടെത്തിയത്. ബാഗിൽ സൂക്ഷിച്ച 500 എം എല്ലിന്റെ 68 ബോട്ടിലുകളാണ് പിടികൂടിയത്. കോഴിക്കോട് ഭാഗത്തേക്ക് കടത്തുകയായിരുന്നു മദ്യം. മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും അധികൃതർ കസ്റ്റഡിയിലെടുത്തു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ തറോൽ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button