KottayamLatest NewsKeralaNattuvarthaNews

ആ​​സാം സ്വ​​ദേ​​ശി​​യെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം : യുവാവ് അറസ്റ്റിൽ

ആ​​സാം ല​​ക്ഷിം​​പൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ ഭീ​​മാ​​ലാ​​ല്‍ സാ​​ഹു(38)വി​​നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: ആ​​സാം സ്വ​​ദേ​​ശി​​യെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ യുവാവ് അ​​റ​​സ്റ്റിൽ. ആ​​സാം ല​​ക്ഷിം​​പൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ ഭീ​​മാ​​ലാ​​ല്‍ സാ​​ഹു(38)വി​​നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. കോ​​ട്ട​​യം ഈ​​സ്റ്റ് പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : രാജപുരത്ത് 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: ബസ് ഡ്രൈവർ അറസ്റ്റിൽ

ക​​ഴി​​ഞ്ഞ ദി​​വ​​സം ആണ് കേസിനാസ്പദമായ സംഭവം. പൂ​​വ​​ന്തു​​രു​​ത്ത് ഇ​​ന്‍​ഡ​​സ്ട്രി​​യ​​ല്‍ ഏ​​രി​​യ​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന റ​​ബ​​ര്‍ ക​​മ്പ​​നി​​യി​​ലെ ജോ​​ലി​​ക്കാ​​ര​​നാ​​യ ആ​​സാം സ്വ​​ദേ​​ശി​​യെ ഇയാൾ ഇ​​രു​​മ്പ് സ്പാ​​ന​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് ആ​​ക്ര​​മി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​രു​​മി​​ച്ച് ജോ​​ലി ചെ​​യ്തി​​രു​​ന്ന ഇ​​രു​​വ​​രും ത​​മ്മി​​ല്‍ ഭ​​ക്ഷ​​ണം പാ​​ച​​കം ചെ​​യ്യു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് വാ​​ക്കുത​​ര്‍​ക്കം ഉ​​ണ്ടാ​​വു​​ക​​യും തു​​ട​​ര്‍​ന്ന്, ഭീ​​മാ​​ലാ​​ല്‍ ത​​ന്‍റെ കൈ​​യി​​ല്‍ ക​​രു​​തി​​യി​​രു​​ന്ന ഇ​​രു​​മ്പ് സ്പാ​​ന​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് ഇ​​യാ​​ളു​​ടെ ത​​ല​​യ്ക്ക് അ​​ടി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ ഇ​​യാ​​ള്‍​ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റിട്ടുണ്ട്.

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ കോ​​ട്ട​​യം ഈ​​സ്റ്റ് പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഭീ​​മാ​​ലാ​​ലി​​നെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. എ​​സ്എ​​ച്ച്ഒ യു. ​​ശ്രീ​​ജി​​ത്ത്, എ​​സ്‌​​ഐ എം.​​എ​​ച്ച്. അ​​നു​​രാ​​ജ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button