
വൈക്കം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ച ആരോഗ്യ വകുപ്പു ജീവനക്കാരന് പരിക്കേറ്റു. ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി സനീഷി(48)നാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം 6.20-ഓടെ വൈക്കം വലിയാനപുഴപാലത്തിന്റെ വടക്കുഭാഗത്തെ വളവിലായിരുന്നു അപകടം. ഇടയാഴം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വൈക്കത്തേക്കു വരുമ്പോൾ തലയാഴം ഭാഗത്തേക്കു വന്ന ടിപ്പർലോറിയുടെ പിൻഭാഗവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് സനീഷ് ദൂരേയ്ക്ക് തെറിച്ചുവീണു. അപകടത്തെ തുടർന്ന്, ബൈക്കിന്റെ മുൻഭാഗം തകർന്നു. വൈക്കം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
തലയ്ക്ക് പരിക്കേറ്റ സനീഷിന്റെ കാലിനും ഒടിവു സംഭവിച്ചു. ഒരു കാൽ വിരലും അറ്റു. വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം സനീഷിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments