KottayamLatest NewsKeralaNattuvarthaNews

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കായംകുളം പെരിങ്ങാല സൽമാൻ മൻസിൽ ഷാജിയുടെ മകൻ സൽമാനാണ്​ (19) മരിച്ചത്

ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കായംകുളം പെരിങ്ങാല സൽമാൻ മൻസിൽ ഷാജിയുടെ മകൻ സൽമാനാണ്​ (19) മരിച്ചത്.

Read Also : ‘സ്ത്രീകളുടെ ശരീരം മൂടിവെക്കുന്നതാണ് ഏറ്റവും നല്ലത്: കാരണം പറഞ്ഞ് സൽമാൻ ഖാൻ

ഞായറാഴ്ച വൈകീട്ട്​ മൂന്നിനായിരുന്നു അപകടം നടന്നത്. ഈരാറ്റുപേട്ട നടക്കലിലെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു സൽമാൻ. തുടർന്ന്, കടുവാമുഴിയിലെ ബന്ധുവീട്ടിലെത്തി സുഹൃത്തുക്കൾക്കൊപ്പം ഈരാറ്റുപേട്ട-പാലാ റോഡിൽ അരുവിത്തുറ കോളജിന് സമീപത്തെ മീനച്ചിലാറ്റിലെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം നടന്നത്.

തുടർന്ന്, ഈരാറ്റുപേട്ട അ​ഗ്നിരക്ഷാ സേനയും നന്മക്കൂട്ടവും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: സാഹിദ. സഹോദരങ്ങൾ: ഫാത്തിമ, ആമിന. ഓച്ചിറ ദാറുൽ ഉലൂം വിദ്യാർത്ഥിയായിരുന്നു സൽമാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button