Latest NewsNewsFood & CookeryLife StyleHome & Garden

ചെറുനാരങ്ങ കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ ഏതാനും വഴികൾ

ഭക്ഷണത്തിൽ ചെറുനാരങ്ങയുടെ ഇടം ചെറുതല്ല. രുചിയിലും ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിലും ഇവ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. ഗുണത്തിൽ അമ്ലഗുണമാണെങ്കിലും നേരാംവണ്ണം സൂക്ഷിച്ചുവെച്ചില്ലെങ്കിൽ ചെറിയ സമയത്തിനുള്ളിൽ ഇവ ഉപയോഗശൂന്യമാകും. പുറംന്തോടിലെ ഈർപ്പം നഷ്​ടപ്പെടുകയും അവയിലെ കറുത്ത പാടുകൾ വികസിക്കാൻ തുടങ്ങുകയും അതുവഴി അഴുകാനും തുടങ്ങും. എന്നാൽ, ചെറുനാരങ്ങ കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ ഏതാനും വഴികൾ ഇതാ.

എപ്പോഴും നാരങ്ങ സിപ്​ലോക്ക്​ ബാഗുകളിൽ കെട്ടിവെക്കാൻ ശ്രമിക്കുക. ഇതുവഴി കൂടുതൽ വായുകടക്കാതെയിരിക്കും. ചെറുനാരങ്ങയുടെ രുചിയും ജലാംശവും നാലാഴ്​ചവരെ നിലനിർത്താൻ ഇതു സഹായിക്കും.

Read Also : വടി വേലുവിന്റെ കുടുമ പോലെ പോലെയാണ് ആണായാലും പെണ്ണായാലും ടെററിസ്റ്റുകൾ : വിവാദ പരാമർശവുമായി രശ്മി ആർ നായർ

രണ്ട്​ കഷ്​ണങ്ങളായി മുറിക്കുന്ന ചെറുനാരങ്ങയിൽ ഒരു ഭാഗം മാത്രം ഉപയോഗിച്ചാൽ മറ്റേ കഷ്​ണം സുരക്ഷിതമായി സൂക്ഷിക്കാനും വഴിയുണ്ട്​. അവശേഷിക്കുന്ന കഷ്​ണം ഒരു പാത്രത്തിലാക്കി അതിന്​ പ്ലാസ്​റ്റിക്​ കൊണ്ട്​ മൂടിക്കെട്ടുക. വായു കടകക്കാത്ത പാത്രത്തിലാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുക.

ജ്യൂസാക്കി മാറ്റിയ നാരങ്ങ സൂക്ഷിക്കുമ്പോള്‍ മുറിയിലെ ഊഷ്​മാവ്​ പരിശോധിക്കണം. ഉയർന്ന ചൂടുണ്ടെങ്കിൽ നാരങ്ങയിലെ അമ്ലഗുണം ബാക്​ടീരിയയെ വളർത്താൻ സഹായിക്കും. ഗ്ലാസ്​ ബോട്ടിലിൽ ജ്യൂസ്​ സൂക്ഷിക്കുന്നത്​ ഒഴിവാക്കുക. പ്രകാശം നാരങ്ങ ജ്യൂസിനെ വേഗത്തിൽ നശിപ്പിക്കും. സുതാര്യമല്ലാത്ത പ്ലാസ്​റ്റിക്​, ഗ്ലാസ്​ കണ്ടയിനറുകളിൽ സൂക്ഷിച്ചാൽ 23 ദിവസം വരെ റഫ്രിജറേറ്ററിൽ കേടുകൂടാതിരിക്കും.

ഐസ് ട്രേയിലാക്കി റഫ്രിജറേറ്റിലെ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ്​ നാരങ്ങ ജ്യുസ്​ കേടുകൂടാതിരിക്കാൻ നല്ല മാർഗങ്ങളിലൊന്ന്​. സൗകര്യംപോലെ അവ എടുത്ത്​ ഉപ​യോഗിക്കുകയും ചെയ്യാം. രുചി നഷ്​ടപ്പെടുകയുമില്ല.

ഒരു ഗ്ലാസ്​ ജാറിൽ നിറയെ വെള്ളമെടുത്ത്​ നാരങ്ങ അതിൽ നിക്ഷേപിച്ച്​ റഫ്രിജറേറ്ററിൽ കേടുകൂടാതെ സൂക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button