തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി മനസിലാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തെയും ലൗജിഹാദിനെയും കുറിച്ച് സംസാരിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കളത്തിൽ ഉൾപ്പെടുത്തി ന്യായീകരിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ആവിഷ്ക്കാരത്തിന്റെ അപ്പോസ്തലൻമാരായ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇപ്പോൾ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ പാടില്ലെന്നും പറയുന്നു. സിപിഎമ്മിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണം ഭീകരവാദത്തെ തുറന്നു കാണിക്കുന്നതൊന്നും കേരളത്തിൽ വേണ്ടെന്ന നിലപാടാണെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: തൃശൂർ പൂരം: സുരക്ഷയൊരുക്കാൻ നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ
നിങ്ങളുടെ സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി മനസിലാവുന്നുണ്ട്. മതമൗലികവാദത്തേക്കാൾ അപകടകരമാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഈ ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ഈശോ സിനിമക്കെതിരെ വിശ്വാസികൾ പ്രതികരിച്ചപ്പോൾ നിങ്ങൾക്കത് ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു. കക്കുകളി എന്ന നാടകത്തിൽ ക്രൈസ്തവ വിശ്വാസികളെ അവഹേളിച്ചപ്പോഴും നിങ്ങൾക്കത് ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു. മീശ നോവലിന്റെ കാര്യത്തിലും എംഎഫ് ഹുസൈന്റെ ചിത്രങ്ങളുടെ പ്രദർശനത്തിന്റെ കാര്യത്തിലും നിങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരഘോരം വാദിച്ചു. എന്നാൽ ജോസഫ് മാഷിന്റെ ചോദ്യപേപ്പറിലും കിത്താബ് നാടകത്തിലും കാശ്മീർ ഫയൽസ് എന്ന സിനിമയിലും ആവിഷ്ക്കാര സ്വാതന്ത്ര്യം നിങ്ങൾക്ക് കാണാൻ സാധിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ജോസഫ് മാഷിനെ കയ്യാമം വെച്ച് നടത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയായിരുന്നു. ഭീകരവാദികൾക്ക് അടിമപ്പണി ചെയ്യുന്ന നിങ്ങളിൽ നിന്നും കേരളത്തിലെ ജനങ്ങൾ നിഷ്പക്ഷത എന്നത് പ്രതീക്ഷിക്കുന്നുമില്ല. കേരളത്തിൽ മതഭീകരവാദം ശക്തമാണെന്ന് പറഞ്ഞാൽ അതെങ്ങനെയാണ് കേരളത്തിനെതിരെയുള്ള വിദ്വേഷ പ്രചരണമാവുകയെന്ന് മനസിലാവുന്നില്ല. അങ്ങനെയാണെങ്കിലും മുൻ മുഖ്യമന്ത്രിയും താങ്കളുടെ നേതാവുമായ വിഎസ് അച്ച്യുതാനന്ദൻ അല്ലേ ഏറ്റവും വലിയ കേരള വിരുദ്ധനെന്ന് അദ്ദേഹം ചോദിച്ചു.
Read Also: സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ പട്രോളിംഗിന് പുതിയ മാർഗ്ഗവുമായി പോലീസ്, ഇ- സ്കൂട്ടർ പുറത്തിറക്കി
Post Your Comments