KeralaLatest NewsNews

അവധിക്ക് നാട്ടിലെത്തി, രാത്രി ഉത്സവം കൂടാൻ പോയി; ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

ചങ്ങനാശ്ശേരി: പൂവം സ്വദേശി സബിന്റെ ദാരുണ മരണത്തിൽ ഞെട്ടി കുടുംബം. വിദേശത്തായിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയ ദിവസം തന്നെയാണ് മരണപ്പെട്ടത്. ഉല്‍സവപ്പറമ്പില്‍ ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണാണ് ചങ്ങനാശ്ശേരി പൂവം കണിയാംപറമ്പില്‍ സതീശന്റെയും രതിയുടെയും മകന്‍ സബിന്‍(32)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം.

പൂവം എസ്എന്‍ഡിപി ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയ സമയമായിരുന്നു ആല്‍മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണത്. മരത്തിന്റെ ചുവട്ടിലായിരുന്നു സബിൻ തന്റെ സുഹൃത്തുക്കൾക്കൊപ്പം നിന്നിരുന്നത്. അവധിക്ക് നാട്ടിലെത്തിയതിന്റെയും ഭാര്യയേയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിന്റെയും സന്തോഷത്തിലായിരുന്നു സബിൻ. സുഹൃത്തുക്കളുടെ കൂടെ ഉത്സവം കാണാനെത്തിയതായിരുന്നു സബിൻ.

നിരവധി പേര്‍ക്ക് മുകളിലേക്കാണ് ശിഖരം വീണത്. പരിക്കേറ്റവരില്‍ ആറുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അശ്വതിയാണ് സബിന്റെ ഭാര്യ. സിവിത, രേഷ്മ എന്നിവര്‍ സഹോദരിമാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button