
തിരുവനന്തപുരം: റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്നലെ രാത്രി മഞ്ചാടിമൂട് – അഴുർ റോഡിലായിരുന്നു അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർ അര മണിക്കൂറോളം റോഡിൽ ചോര വാർന്ന് കിടക്കേണ്ടി വന്നതായി നാട്ടുകാർ പറയുന്നു. റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവര്‍ അര മണിയ്ക്കൂറോളം റോഡിൽ ചോരവാർന്ന് കിടന്നതിനേ തുടർന്ന്, 108 ആംബുലൻസ് എത്തിയാണ് ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചത്.
Post Your Comments