KeralaLatest NewsNews

സുഡാൻ രക്ഷാദൗത്യം: ശനിയാഴ്ച്ച 26 മലയാളികൾ കൂടി കേരളത്തിലെത്തി

തിരുവനന്തപുരം: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും ഇന്ന് 26 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. രാവിലെ 10.30ന് മൂന്നു പേർ തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് 1.30 ഓടെ 15 പേരും, വൈകിട്ടോടെ രണ്ടു പേരും ഉൾപ്പെടെ 17 പേർ കൊച്ചിയിലുമെത്തി. സന്ധ്യയോടെ 5 പേർ കൂടി കോഴിക്കോടെത്തി. ഒരാൾ മംഗലാപുരത്തും എത്തിച്ചേർന്നു.

Read Also: സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾ കേന്ദ്രത്തിന്റെ ചുമലിൽ കെട്ടിവെയ്ക്കുന്ന ശീലമാണ് എൽഡിഎഫിനുള്ളത്: പ്രകാശ് ജാവദേക്കർ

പത്തനംതിട്ട സ്വദേശികളായ ഭാരതി അശോകൻ, നാണു അരുൺ, പട്ടാഴി സ്വദേശിയായ സുരേഷ് ബാബു എന്നിവരാണ് തിരുവനന്തപുരത്തെത്തിയത്. ജിംഷിത്ത് കരീം, വിജിത്ത് പനക്കപറമ്പിൽ, ഹസീന ഷെറിൻ, സജീവ് കുമാർ, സുബാഷ് കുമാർ, റജി വർഗ്ഗീസ്, സന്തോഷ് കുമാർ, അനീഷ് നായർ, ജോസ് ഷൈനി, ജോസഫ് ജിന്നത്ത്, സുരേഷ് കുമാർ, വിൻസന്റ് ടിൻറ്റ, സെബിൻ വർഗ്ഗീസ്, രാധാകൃഷ്ണൻ വേലായുധൻ, വേങ്ങന്നൂർ നാരായണ അയ്യർ കൃഷ്ണൻ എന്നിവരാണ് ഇന്ന് ഉച്ചയോടെ ബംഗളൂരുവിൽ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയത്.

കോട്ടയം സ്വദേശികളായ ബോബി, ഹാല എന്നിവരാണ് വൈകിട്ട് 06.30 ഓടെ ഡൽഹിയിൽ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയത്. രാത്രി 07.45ന് രാധാകൃഷ്ണൻ വാരിയർ, ജയശ്രീ വാരിയർ, അഭിനവ് വാരിയർ, പ്രീതി നായർ, മുനീഷ് ശ്യാം എന്നിവർ ബംഗളൂരുവിൽ നിന്ന് കോഴിക്കോടുമെത്തി. ഇതോടെ ഇതുവരെ 56 മലയാളികൾ സുഡാനിലെ യുദ്ധമേഖലയിൽ നിന്നും നാട്ടിൽ തിരിച്ചെത്തി. ഇവരെ നോർക്ക അധികൃതർ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. സുഡാനിൽ നിന്നും സൗദിയിലെ ജിദ്ദ വഴിയാണ് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇന്നലെ ഇവർ ഡൽഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലെത്തിയത്. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാവികസേനാ കപ്പലുകളിലും, വ്യോമസേനാ വിമാനങ്ങളിലുമായാണ് ഇവരെ സുഡാനിൽ നിന്നും ജിദ്ദ വഴി ഇന്ത്യയിലെത്തിച്ചത്.

Read Also: ‘എനിക്ക് മൂഡ് വന്നാലേ അഭിനയിക്കാനാകൂ, ഇന്ന് ഷൂട്ട് നടക്കില്ല’ സംവിധായകരെ വലച്ച ഷെയ്ൻ നി​ഗത്തിന്റെ ഫോൺ സംഭാഷണം വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button