പപ്പായ ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുന്ന പഴമാണ്. ഇത് വരണ്ട ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ഈര്‍പ്പമുള്ളതാക്കുക മാത്രമല്ല, സെല്ലുലാര്‍ നാശത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ, സി എന്നിവ അടങ്ങിയിട്ടുണ്ട് പഴമാണ് പപ്പായ. ഇത് മുഖത്തെ കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു.
പപ്പായയിലെ പപ്പൈന്‍ എന്‍സൈമുകള്‍ വീക്കം കുറയ്ക്കും. പ്രോട്ടീനില്‍ ലയിക്കുന്ന പപ്പെയ്ന്‍ പല എക്‌സ്‌ഫോളിയേറ്റിംഗ് ഉല്‍പ്പന്നങ്ങളിലും കാണാം. ഈ ഉല്‍പ്പന്നങ്ങള്‍ മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കുന്നു, സുഷിരങ്ങള്‍ അടഞ്ഞേക്കാവുന്ന ചത്ത ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുന്നു. ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുകയും ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന കേടായ കെരാറ്റിന്‍ നീക്കം ചെയ്യാനും പപ്പൈന് കഴിയും.
പപ്പായ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ഈര്‍പ്പമുള്ളതാക്കുകയും അതിന്റെ ഘടന ശരിയാക്കുകയും ചെയ്യുന്നു. ഇതുകൂടാതെ പിഗ്മെന്റേഷന്‍ കുറയ്ക്കാനും ഇത് സഹായകമാണ്. മുഖത്തിന് പപ്പായ ഉപയോഗിക്കുന്നത് പല വിധത്തിലാണ് ഗുണം ചെയ്യുന്നത്. രണ്ട് ടീസ്പൂണ്‍ പപ്പായ പേസ്റ്റിലേക്ക് അല്‍പം റോസ് വാട്ടറും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ഇതിലേക്ക് ചേര്‍ക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. സുന്ദരവും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ ഈ പാക്ക് സഹായിക്കും. ഇതോടൊപ്പം, ഇത് പാടുകളും ചുളിവുകളും കുറയ്ക്കും.
അരക്കപ്പ് പപ്പായ പേസ്റ്റ്, രണ്ട് ടീസ്പൂണ്‍ പാല്‍ എന്നിവ നല്ല പോലെ മിക്‌സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
Post Your Comments