ന്യൂഡല്‍ഹി: ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം, രാജ്യത്തെ ദേശീയപാത വികസനത്തില്‍ ഉണ്ടായത് വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. ദേശീയപാതകളുടെ ദൈര്‍ഘ്യം 50,000 കിലോമീറ്റര്‍ വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014-15ല്‍ ഇന്ത്യയില്‍ ആകെ 97,830 കിലോമീറ്റര്‍ ദേശീയ പാതയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2023 മാര്‍ച്ചില്‍ ഇവ 145,155 കിലോമീറ്ററായി വികസിച്ചിട്ടുണ്ട്. 2014-15-ല്‍ പ്രതിദിനം 12.1 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചതില്‍ നിന്ന് 2021-22 ആയപ്പോഴേക്കും പ്രതിദിനം 28.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡുകള്‍ നിര്‍മ്മിച്ചതായാണ് ഔദ്യോഗിക കണക്കുകളില്‍ പറയുന്നത്.
റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 85 ശതമാനം ആളുകളാണ് റോഡ് മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നത്. ഇതില്‍ 70 ശതമാനം പേര്‍ റോഡിനെ ആശ്രയിക്കുന്നത് ചരക്ക് നീക്കത്തിന് വേണ്ടിയാണ്. ഇതെല്ലാം റോഡ് വികസനം അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് നല്‍കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്നവയാണ് റോഡുകളും ഹൈവേകളും. ഏകദേശം 63.73 ലക്ഷം കിലോമീറ്ററാണ് ഇന്ത്യയുടെ റോഡ് ശൃംഖല. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ.
Post Your Comments