KasargodNattuvarthaLatest NewsKeralaNews

ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ച് അപകടം : വീട്ടമ്മക്ക് ഗുരുതര പരിക്ക്

ചെ​രു​മ്പ കാ​ര്യ​ടു​ക്കം റോ​ഡി​ലെ അ​ബ്ബാ​സി​ന്റെ ഭാ​ര്യ ജ​മീ​ല​ക്കാ​ണ് (60) പൊ​ള്ള​ലേ​റ്റ​ത്

കാ​ഞ്ഞ​ങ്ങാ​ട്: ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ചുണ്ടായ അപകടത്തിൽ വീ​ട്ട​മ്മ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. മ​ക​ൻ പരിക്കേൽക്കാതെ ര​ക്ഷ​പ്പെ​ട്ടു. ചെ​രു​മ്പ കാ​ര്യ​ടു​ക്കം റോ​ഡി​ലെ അ​ബ്ബാ​സി​ന്റെ ഭാ​ര്യ ജ​മീ​ല​ക്കാ​ണ് (60) പൊ​ള്ള​ലേ​റ്റ​ത്.

Read Also : കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു

ക​ള​നാ​ട് ചെ​രു​മ്പ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം നടന്നത്. വീ​ട്ടി​ൽ അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്യ​വേ പാ​ച​ക ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ചോ​ർ​ച്ച​യു​ണ്ടാ​യാ​ണ് തീ ​പി​ടി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

60 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലോടെ ഇവരെ കാ​സ​ർ​​ഗോഡ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മം​ഗളൂരു ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ സ​മ​യം ജ​മീ​ല​യു​ടെ മ​ക​ൻ ജം​ഷീ​ർ (25) വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. എന്നാൽ, ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button