
ഇടുക്കി: തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പയ്യാല്‍ വെള്ളായിക്കുടം വീട്ടില്‍ സജികുമാര്‍ ആണ് മരിച്ചത്.
ഓടക്കാലി പയ്യാലിലാണ് സംഭവം. അശമന്നൂര്‍ കുറ്റിക്കുഴിയിൽ വെള്ളയാഴ്ച വൈകുന്നേരം തോട്ടില്‍ കുളിക്കാനിറങ്ങിയ സജികുമാറിനെ കാണാതാവുകയായിരുന്നു. ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന്, ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല, ഇത് തെറ്റായ പ്രചാര വേല
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments